കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസമില്‍ കോണ്‍ഗ്രസ് നാമാവശേഷം; ബിജെപിക്ക് മൂന്നില്‍ 2 ഭൂരിപക്ഷം, എങ്ങനെ ജയിച്ചു?

  • By Muralidharan
Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസിനെ തറപറ്റിച്ച് ആസമില്‍ ബി ജെ പി ഭരണം പിടിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആസം ബി ജെ പിയില്‍ വിജയിക്കുന്നത്. 126 അംഗ അസംബ്ലിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഇത്. ബി ജെ പിയും സഖ്യകക്ഷിയായ ആസം ഗണപരിഷത്തും ചേര്‍ന്ന് 86 സീറ്റുകള്‍ സ്വന്തമാക്കി. 15 വര്‍ഷം ആസം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ വെറും 26 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.

ബി ജെ പി ഭരണത്തിലെത്തുമെന്നായിരുന്നു ആസമിലെ എക്സിറ്റ് പോളുകള്‍. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പ് ഫലവും. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സര്‍ബാനന്ദ സോനോവല്‍ മജൗലിയില്‍ വിജയിച്ചു. എങ്ങനെയാണ് ബി ജെ പി ആസാമില്‍ വിജയം പിടിച്ചത്. കഴിഞ്ഞ തവണത്തെ ആറ് സീറ്റാണ് ബി ജെ പി ഇത്തവണത്തെ സ്വപ്‌നവിജയമായി ഉയര്‍ത്തിയത്.

sarbanandasonowal

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തെ തീരുമാനിച്ച ശേഷമാണ് ബി ജെ പി ഇത്തവണ ആസാമില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. സര്‍ബാനന്ദ സോനോവലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ബി ജെ പിക്ക് ഗുണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, പ്രചാരണത്തിന് പ്രാദേശിക നേതാക്കളെ ഫലപ്രദമായി ഉപയോഗിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. ആസം ഗണപരിഷത്തിന്റെ കൂട്ടുകെട്ടും പാര്‍ട്ടിക്ക് ഗുണമായി.

English summary
Assam Assembly Election 2016 result: BJP secure huge win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X