• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളില്‍ സിഎഎ; അസമില്‍ മൗനം; അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൈരുധ്യം

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പശ്ചിമ ബംഗാളും അസമും. രണ്ടിടത്തും ബിജെപി വളരെ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി നേരത്തെ തുടക്കമിട്ടു. ബംഗാളില്‍ മമത സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. അസമില്‍ ഭരണം നിലനിര്‍ത്തുമെന്നും. ബംഗാളിലെ പ്രചാരണ വേളയില്‍ അമിത് ഷാ പ്രധാനമായും സംസാരിച്ചത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു. അമിത് ഷാ മാത്രമല്ല, ബിജെപി നേതാക്കള്‍ പ്രധാനമായും ബംഗാളില്‍ ആയുധമാക്കുന്നത് സിഎഎ ആണ്.

മമത മുസ്ലിം പ്രീണനം നടത്തുകയാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ ഇത് അവസാനിപ്പിക്കുമെന്നുമാണ് ബംഗാളിലെ ബിജെപിയുടെ പ്രചാരണം. എന്നാല്‍ അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. സിഎഎക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. ഇവിടെ പ്രാദേശിക വാദം ശക്തമാണ്. തദ്ദേശീയരെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിഎഎ എന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് സിഎഎയെ കുറിച്ച് അസമില്‍ അമിത് ഷാ മൗനം പാലിച്ചത്.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

ബിജെപിയും സഖ്യകക്ഷികളും തന്നെ അസമില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. കൊക്രാജറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷമില്ലാത്ത, നുഴഞ്ഞുകയറ്റിമില്ലാത്ത, പ്രളയമില്ലാത്ത അസം ആണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. അസമിലെ തദ്ദേശീയരായ ജനതയുടെ വികസനത്തിനും സാംസ്‌കാരിക ക്ഷേമത്തിനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

ബോഡോ ലാന്റ് അക്കോഡ് ഒപ്പുവച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാര തുക അമിത് ഷാ കൈമാറി. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സിലിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഇനി മേഖലയുടെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബോഡോ മേഖലയില്‍ റോഡുകള്‍ നിര്‍മിക്കുന്നതിന് 500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ആസിഫ് അന്‍സാരി യൂത്ത് ലീഗിന്റെ പുതിയ അധ്യക്ഷന്‍; തീരുമാനം സാബിര്‍ ഗഫാറിന്റെ രാജിക്ക് പിന്നാലെ

അതേസമയം, കോണ്‍ഗ്രസിനൊപ്പം അഞ്ച് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നതാണ് അസമിലെ പ്രതിപക്ഷ സഖ്യം. ഏപ്രിലാലിയിരിക്കും ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് കരുതുന്നു. എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. അസമിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണിത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ എംഎല്‍, എഐയുഡിഎഫ്, അഞ്ചലിക് ഗണ മോര്‍ച്ച (എജിഎം) എന്നിവരാണ് പ്രതിപക്ഷത്തെ വിശാല സഖ്യത്തിലുള്ളത്. സമാന മനസ്‌കരുമായി ഐക്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രിപുണ്‍ ബോറ പറഞ്ഞു.

English summary
Assam Assembly Election 2021: Amit shah Starts BJP campaign but silence about CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X