കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ അമ്പരിപ്പിച്ച് കോണ്‍ഗ്രസ്; ബിജെപി മന്ത്രി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഇനിയും നേതാക്കള്‍ വരും

Google Oneindia Malayalam News

ഗോഹട്ടി: കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് അസം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ കുത്തക സംസ്ഥാനമായിരുന്നു അസം. 1952 മുതല്‍ 2016 വരെയുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയത് രണ്ട് തവണ മാത്രം. എന്നാല്‍ 2016 ല്‍ ബിജെപി മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസിന് കാലിടറി. സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ എന്ത് വിലകൊടുത്തും അസമില്‍ അധികാരത്തില്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

തരുണ്‍ ഗോഗോയി മന്ത്രിസഭ

തരുണ്‍ ഗോഗോയി മന്ത്രിസഭ

2001 മുതല്‍ 2011 വരെ മൂന്ന് തവണ ഹാട്രിക് തികച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തരുണ്‍ ഗോഗോയി മന്ത്രിസഭയെ 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ സീറ്റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു. 126 അംഗ നിയമസഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലേറിയത്. അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുകളായിരുന്നു.

കോണ്‍ഗ്രസ് പാളയത്തില്‍

കോണ്‍ഗ്രസ് പാളയത്തില്‍


ഈ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട കോണ്‍ഗ്രസി ഇത്തവണ വളരെ നേരത്തെ തന്നെ അസമില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നും സാമൂഹ്യ-സാംസ്കാരിക മേഖലയിലും പ്രഗല്‍ഭരായ നിരവധി നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിക്കുകയും ചെയ്തു.

സം റോങ്‌ഹാംഗ്

സം റോങ്‌ഹാംഗ്


ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ബിജെപിയുടെ ഒരു മന്ത്രിയെ തന്നെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുകയാണ്. ബിജെപി മന്ത്രി സം റോങ്‌ഹാംഗ് ആണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.

ദിഫു മണ്ഡലത്തില്‍

ദിഫു മണ്ഡലത്തില്‍

ദിഫു നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സം റോങ്‌ഹാംഗ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ദിഫുവില്‍ നിന്നും വീണ്ടും മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതേ തുടര്‍ന്ന് കടുത്ത അസംതൃപ്തിയിലായിരുന്നു റോങ്‌ഹാംഗ്. ഇത് മനസ്സിലാക്കിയ കോണ്‍ഗ്രസ് ഉടന്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കുകയായിരുന്നു.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് മേധാവി റിപ്പൺ ബോറ എന്നിവരുടെ സാന്നിധ്യത്തിലാണ് മലയോര വികസന, ഖനന, ധാതു വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി കോൺഗ്രസിൽ ചേർന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ബിജെപിക്കെതിരെ നടത്തിയത്.

ശക്തമായ തിരിച്ചടി

ശക്തമായ തിരിച്ചടി


എനിക്ക് ടിക്കറ്റ് നിഷേധിച്ച രീതിയോട് യോജിക്കാന്‍ കഴിയില്ല. ഞാൻ പൂർണ്ണമായ സമർപ്പണത്തോടെയാണ് എന്റെ ചുമതലകൾ നിർവഹിച്ചത്. ചില വ്യക്തികളുടെ ഗൂഡാലോചന കാരണം എനിക്ക് ടിക്കറ്റ് ലഭിച്ചില്ല. പാര്‍ട്ടിയില്‍ ചില നേതാക്കളുടെ താല്‍പര്യങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ല. സംസ്ഥാനത്ത് ബിജെപിക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂപേഷ് ഭാഗല്‍

ഭൂപേഷ് ഭാഗല്‍

അതേസമയം, ഇത്തവണ ശക്തമായ മത്സരമാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഉള്‍പ്പടേയുള്ളവരാണ് അസമിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത്. ഛത്തീസ്ഗഢ് മോഡല്‍ അസമില്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നാണ് ഭൂപേഷ് ഭാഗലുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്

ബൂത്ത് അടിസ്ഥാനത്തില്‍

ബൂത്ത് അടിസ്ഥാനത്തില്‍

ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന രണ്ട് ഡസനിലധികം ടീമുകളെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേൽനോട്ടത്തിനായി അസമിലേക്ക് എത്തിയിട്ടുണ്ട്. എ.ഐ.സി.സി ഇൻചാർജ് ജിതേന്ദ്ര സിംഗ് ഇതിനകം നടത്തിയ പ്രചാരണത്തിന് പുറമെയാണിത്. ബൂത്ത് അടിസ്ഥാനത്തില്‍ ശക്തമായ പ്രവര്‍ത്തനം ഏകോപിപ്പിച്ച് വരികയാണ്.

English summary
assam assembly election 2021; Assam BJP minister Sum Ronghang joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X