കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; മാര്‍ച്ച് 27ന് ആദ്യ ഘട്ടം, മേയ് രണ്ടിന് വോട്ടെണ്ണല്‍

Google Oneindia Malayalam News

ദില്ലി: അസം നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മാര്‍ച്ച് 27നും ഏപ്രില്‍ 6നും ഇടയില്‍ മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 47 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടത്തിന് ശേഷം മേയ് രണ്ടിന് വോട്ടെണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 126 മണ്ഡലങ്ങളിലേക്കാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

assam

അസമിനെ കൂടാതെ കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലായി 824 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 18.69 കോടി വോട്ടര്‍മാരാണുള്ളത്. 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളും. പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ സൗകര്യം ഉപയോഗിക്കാം.

അതേസമയം, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് നടക്കും. മെയ് 2 നാണ് വോട്ടെണ്ണല്‍. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന് കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; എട്ട് ഘട്ടങ്ങളില്‍; മാര്‍ച്ച് 27ന് തുടക്കംപശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; എട്ട് ഘട്ടങ്ങളില്‍; മാര്‍ച്ച് 27ന് തുടക്കം

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
Assam Assembly Election 2021 Date Announced: Elections to Be Held in 3 Phases, vote counting on May 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X