കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം നിയമസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ബിജെപിക്ക് വീണ്ടും തുണയായത് ഹിന്ദു ഏകീകരണം

Google Oneindia Malayalam News

ഗുവാഹത്തി: 2016 നിയമസഭ തിരഞ്ഞെടുപ്പിന് സാമനമായി അസം ബിജെപിക്ക് പുതിയ ഒരു അഞ്ച് വര്‍ഷം കൂടി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യത്തെ മലര്‍ത്തിയടിച്ച ബിജെപി സഖ്യം സംസ്ഥാനത്ത് 79 സീറ്റുമായാണ് അധികാരത്തില്‍ എത്തുന്നത്. 126 സീറ്റുകളിലായി 46 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ഒരു മണ്ഡലത്തില്‍ സ്വതന്ത്രന്‍ ജയിക്കുകയും ചെയ്തു.

bjp

നിരവധി ഗോത്രവര്‍ഗങ്ങള്‍ ആഥിതേയത്വം വഹിക്കുന്ന അസമില്‍ ബിജെപിക്ക് 2016ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷമുള്ള കഥ ഏറെക്കുറെ സമാനമായി തുടരുകയാണ് അസമില്‍, മതപരമായ ഐഡന്റിറ്റി വീണ്ടും നിശബ്ദ തലത്തിലാണെങ്കിലും തിരഞ്ഞെടുപ്പുകളില്‍ സ്ഥാനം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളായി അത് ഉയര്‍ന്നുവന്നു.

അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽഅച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽ

കൂടാതെ ലോക്‌നിറ്റി-സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വേ ഡാറ്റ, വോട്ടര്‍മാര്‍ക്കിടയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ താരതമ്യേന ഉയര്‍ന്ന സംതൃപ്തിയും ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ അഭാവവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ അനുകൂല വികാരങ്ങള്‍ മതപരമായ ഭിന്നതയാല്‍ നിന്ന് ഉണ്ടായതാണോ എന്നത് ഒരു പ്രധാന ഘടകമാണ്.

ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ? തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രേക്ഷകര്‍ ആശങ്കയില്‍ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ? തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രേക്ഷകര്‍ ആശങ്കയില്‍

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്), ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്), ഇടതുപാര്‍ട്ടികള്‍ എന്നിവയുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മഹാസഖ്യത്തെ കോണ്‍ഗ്രസ് കെട്ടിച്ചപ്പടുത്തെങ്കിലും ഭരണ സഖ്യം അതിനെ പരാജയപ്പെടുത്തുകയായിരുന്നു. വാസ്തവത്തില്‍ പറഞ്ഞാല്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പ്രധാന്യമുള്ള എഐയുഡിഎഫ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നത് എന്‍ഡിഎയ്ക്ക് ഏറെ സഹായമായി. എല്ലാ ഹിന്ദു വോട്ടുകളും ഏകീകരിച്ച് എന്‍ഡിഎ മുന്നണിയേക്ക് പോകാന്‍ സഹായിച്ചെന്ന് വേണം പറയാന്‍.

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

മത ധ്രുവീകരണം, പ്രത്യേകിച്ച് ഹിന്ദു ഏകീകരണം, തിരഞ്ഞെടുപ്പ് വിധി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഘടകമായി അസമില്‍ മാറി. എന്ത് കൊണ്ട് ഹിന്ദു മതവിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് താല്‍പര്.യം പ്രകടിപ്പിച്ചില്ല എന്നതിന്റെ പ്രധാന കാരമം മഹാസഖ്യത്തില്‍ എഐയുഡിഎഫുമായുള്ള ബന്ധം തന്നെയാണ്. തിരഞ്ഞെടുപ്പ് പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ എഐയുഡിഎഫ് വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് ഹിന്ദു വിഭാഗത്തിലുള്ളവര്‍ പറഞ്ഞത്. ഇവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് എഐയുഡിഎഫ് ബന്ധത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും ഈ കാരണം കൊണ്ട് എന്‍ഡിഎയിലേക്ക് പോയെന്നാണ് വിലയിരുത്തല്‍.

English summary
Assam Assembly elections; Hindu consolidation again helped the BJP in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X