അസം: ബംഗാളി വംശജരായ മുസ്ലിങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയം അടച്ചുപൂട്ടി;സമുദായ നേതാക്കള്‍ അറസ്റ്റില്‍
അസമിലെ ഗോൾപാറ ജില്ലയിൽ മിയ മുസ്ലിങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയമാണഅ അധികൃതർ അടച്ചുപൂട്ടി മുദ്രവച്ചത്. കെട്ടിടം അനധികൃതമായി ഉപയോഗിച്ചു എന്നാരോപിച്ചാണ് കെട്ടിടം അടച്ചുപൂട്ടിയതെന്ന് സ്‌ക്രോൾ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച വൈകീട്ട് മ്യൂസിയം സ്ഥാപിച്ച വ്യക്തി ഉൾപ്പെടെ രണ്ട് സമുദായ നേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, കേന്ദ്രസർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ലക്ഷ്യമിട്ട് ആയുധശേഖരണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദ സംഘടനകളായ അൻസറുല്ല ബംഗ്ലാ ടീമിന്റെയും അൽ-ഖ്വയ്ദയുടെയും പ്രവർത്തനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ഇരു നേതാക്കളെയും ചോദ്യം ചെയ്യുമെന്ന് അസം പോലീസ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ജിപി സിംഗ് ട്വീറ്റിൽ കുറിച്ചു.
രണ്ട് ഭീകര സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അസം പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് മദ്രസകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
.അസാമിലെ ബിജെപി നേതാക്കൾ ഗോൾപാറയിലെ ലഖിപൂർ പ്രദേശത്തെ ദപ്കർഭിതയിൽ സ്ഥിതി ചെയ്യുന്ന മിയ മ്യൂസിയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ഹിമന്ത ബിശ്വ ശർമ്മയും മ്യൂസിയത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് മ്യൂസിയം അടച്ചുപൂട്ടിയെതന്നാണ് റിപ്പോർട്ട്.
മിയ അസം മിയ പരിഷത്ത് പ്രസിഡന്റ് മഹർ അലിയാണ് മ്യൂസിയം സ്ഥാപിച്ചത്, ഒക്ടോബർ 23 ന് ഇതു ഉദ്ഘാടനം ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വ്യാവസായിക കൃഷിക്കായി ബ്രിട്ടീഷുകാർ കൊണ്ടുവന്നതിനുശേഷം 1890-കളുടെ അവസാനത്തിൽ അസമിൽ സ്ഥിരതാമസമാക്കിയ സംസ്ഥാനത്തെ പാർശ്വവത്കരിക്കപ്പെട്ട ബംഗാൾ വംശജരായ മുസ്‌ലിങ്ങളായ മിയ സമുദായത്തിന്റെ പഴക്കമുള്ള
വസ്തുക്കൾ ഉണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്ന വീട് കൈമാറിയതെന്ന് ഗോൾപാറ ജില്ലാ ഗ്രാമവികസന ഏജൻസി ഒക്ടോബർ 24-ന് അയച്ച നോട്ടീസിൽ പറയുന്നു. എന്നിരുന്നാലും, ഒരു മ്യൂസിയം സ്ഥാപിക്കുന്നത് പദ്ധതിയുടെ ഉദ്ദേശ്യത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴിൽ വരുന്നതല്ല,
ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നു. നോട്ടീസിനുള്ള മറുപടി ഉടൻ ലോക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്ക് സമർപ്പിക്കാൻ മ്യൂസിയം മാനേജ്‌മെന്റിനോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നൽബാരി ജില്ലയിലെ ഗോഗ്രാപർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസിൽ അലിയെയും അബ്ദുൾ ബറ്റേനെയും ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ക്രോൾ ഡോട്ട് ഇൻ-നോട് പറഞ്ഞു.












Click it and Unblock the Notifications