കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി പട്ടികയില്‍ കൃത്രിമം, പെരുപ്പിച്ച് കാണിച്ചു, ആരോപണവുമായി ബിജെപി നേതാവ്!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ ആരോപണവുമായി അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പട്ടികയുടെ അന്തിമ രൂപത്തില്‍ താന്‍ അസംതൃപ്തനാണെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. പൗരത്വ പട്ടികയില്‍ നിരവധി പേര്‍ അനധികൃതമായി ഇടംനേടിയിട്ടുണ്ട്. രേഖകളില്‍ കൃത്രിമം കാണിച്ചാണ് ഇത് നടന്നതെന്നും ശര്‍മ ആരോപിച്ചു. അതേസമയം അസമില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരനായ ശര്‍മയുടെ ആരോപണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

1

അതേസമയം നിയമപരമായി ഇടംപിടിക്കേണ്ടിയിരുന്ന ഇന്ത്യക്കാര്‍ പട്ടികയ്ക്ക് പുറത്താണ്. ഇവരുടെ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ശര്‍മ പറഞ്ഞു. എന്‍ആര്‍സി രേഖയായി ഇവര്‍ ഇത് സമര്‍പ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് തള്ളിക്കളഞ്ഞു. 1971 മുതല്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ നിരവധി ഇന്ത്യക്കാരെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വ്യാജ രേഖ ചമച്ചവര്‍ പട്ടികയില്‍ ഇടംനേടിയെന്നും ശര്‍മ പറഞ്ഞു.

അസം സര്‍ക്കാര്‍ ഇന്നാണ് അന്തിമ പൗരത്വ പട്ടിക പ്രഖ്യാപിച്ചത്. ഇതില്‍ 19 ലക്ഷത്തോളം പേര്‍ക്ക് ഇടംലഭിച്ചിരുന്നില്ല. 3.29 കോടി ആളുകളാണ് പൗരത്വത്തിനായി അപേക്ഷിച്ചിരുന്നത്. 3.11 കോടി ആളുകള്‍ക്ക് പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചു. 1971 മാര്‍ച്ച് 25നുള്ളില്‍ ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വത്തിന് അവകാശമുണ്ടായിരിക്കുക. ഈ തീയ്യതിക്ക് ശേഷം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.

അതേസമയം പൗരത്വ പട്ടികയുടെ രേഖകള്‍ പുനപ്പരിശോധിക്കണമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലുള്ള ജില്ലകളിലെ 20 ശതമാനം അപേക്ഷ പുനപ്പരിശോധിക്കണമെന്നും, ബാക്കിയുള്ള ജില്ലകളിലെ പത്ത് ശതമാനം അപേക്ഷകളും പുനപ്പരിശോധിക്കണമെന്നാണ് ശര്‍മയുടെ ആവശ്യം. അതിന് സുപ്രീം കോടതി വിധിയുണ്ടാവണമെന്നും ശര്‍മ പറയുന്നു. തരുണ്‍ ഗൊഗോയ്, ഗൗരവ് ഗൊഗോയ് എന്നിവരും പട്ടികയില്‍ അസംതൃപ്തി അറിയിച്ചിട്ടുണ്ട്.

 സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!! സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

English summary
assam bjp minister cries foul over nrc list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X