കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നവനും പോകുന്നവനൊക്കെ സീറ്റ്.... അസമില്‍ ബിജെപി എംപി പാര്‍ട്ടി വിട്ടു....പൊട്ടിത്തെറി!!

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ രാം പ്രസാദ് സര്‍മ പാര്‍ട്ടി വിട്ടു. തേസ്പൂരില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് രാംപ്രസാദ്. അതേസമയം അസമില്‍ ബിജെപി സഖ്യം ശക്തിപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാംപ്രസാദ് പാര്‍ട്ടി വിട്ടിരിക്കുന്നത്. പാര്‍ട്ടി വരുന്നവനും പോകുന്നവനുമൊക്കെ സീറ്റ് നല്‍കുകയും സിറ്റിംഗ് എംപിമാരെ തഴയുകയും ചെയ്യുന്നുവെന്നാണ് രാംപ്രസാദ് സര്‍മയുടെ പരാതി.

1

ബിജെപി അസം ധനകാര്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ തേസ്ബൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇവിടെ രാംപ്രസാദിന് മത്സരിക്കാന്‍ താല്‍പര്യണ്ടായിരുന്നു. എന്നാല്‍ അമിത് ഷായുടെ അടുപ്പക്കാരനായ ഹിമന്ത ശര്‍മയെ ഇവിടെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. ബിജെപിക്കായി 29 വര്‍ഷം പ്രവര്‍ത്തനം നടത്തിയ ശേഷമാണ് രാംപ്രസാദ് സര്‍മ രാജിവെച്ചത്.

അസമിലെ പഴയ ബിജെപി പ്രവര്‍ത്തകരെ കുറിച്ചോര്‍ത്ത് ദു:ഖമുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ ഇവരൊക്കെ അവഗണിക്കപ്പെടുകയാണ്. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉ ന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി വിട്ടതോടെ ആ സ്ഥാനത്ത് ആരുമില്ലാതായിരിക്കുകയാണ്. പാര്‍ട്ടിയെ അസമില്‍ അധികാരത്തിലെത്തിച്ചത് പഴയ പടക്കുതിരകളാണ്. ഹിമന്തയെ പോലുള്ളവരെ മറ്റ് പാര്‍ട്ടിയില്‍ നിന്ന് എത്തിച്ചത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

തേസ്പൂരിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ പോലും രാംപ്രസാദ് സര്‍മയുടെ പേര് ഉണ്ടായിരുന്നില്ല. ഹിമന്ത ശര്‍മയുടെ പേര് മാത്രമാണ് പട്ടികയില്‍ ഉണ്ടായിരുന്നു. 2014ല്‍ ഈ സീറ്റ് ബിജെപി നേടിയിരുന്നു. അതേസമയം അസമിനും തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുമായി ഇനിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൂര്‍ഖ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. അസമില്‍ ശക്തമായ വിഭാഗമാണ് ഇവര്‍, എപിഎസ്‌സി തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രാംപ്രസാദിന്റെ മകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാനുള്ള കാരണം.

യുപിയില്‍ പ്രതിച്ഛായ ഉയര്‍ത്തി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി വളരെ പിന്നില്‍, സര്‍ക്കാരിനും കൈയ്യടിയുപിയില്‍ പ്രതിച്ഛായ ഉയര്‍ത്തി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി വളരെ പിന്നില്‍, സര്‍ക്കാരിനും കൈയ്യടി

English summary
assam bjp mp ram prasad sarmah quits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X