കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പൗരത്വ ബില്‍: ബിജെപിയുടെ പ്രമുഖ നേതാവ് രാജി വെച്ചു! ബിജെപി മതേതരത്വം തകര്‍ക്കുന്നുവെന്ന്

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷികള്‍ മുന്നണി ബന്ധം അവസാനിപ്പിക്കുകയാണ്. സീറ്റ് വിഭജനവും ബിജെപിയുടെ ചെറുപാര്‍ട്ടികളോടുള്ള നിലപാടുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. ഇതിന് പുറമേയാണ് ദേശീയ പൗരത്വ ബില്ല് ബിജെപി കല്ലുകടിയായിരിക്കുന്നത്. ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് കഴിഞ്ഞ ദിവസം സഖ്യം അവസാനിപ്പിച്ചിരുന്നു.

ഇപ്പോള്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ദേശീയ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ അസം വക്താവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ

 ദേശീയ പൗരത്വ ബില്ലിനെതിരെ

ദേശീയ പൗരത്വ ബില്ലിനെതിരെ

ദേശീയ പൗരത്വ ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു സഖ്യ കക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്. പലപ്പോഴായി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ബില്ലിനെതിരായി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രം വഴങ്ങാന്‍ തയ്യാറായില്ലെന്നും അതോടെയാണ് സഖ്യം അവസാനിപ്പിക്കുന്നതെന്നുമായിരുന്നു എജിപി നേതൃത്വം അറിയിച്ചത്.

 ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

ബില്ലിനെതിരെ അസമിലില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. ബില്‍ ലോക്സഭയില്‍ പാസാക്കാനുള്ള തിരുമാനത്തിനെതിരെ തിങ്കളാഴ്ച അസമില്‍ ബ്ലാക്ക് ഡേ ആചരിച്ചിരുന്നു.

 ബില്ല് ലോക്സഭയില്‍

ബില്ല് ലോക്സഭയില്‍

എന്നാല്‍ പ്രതിഷേധങ്ങള്‍ എല്ലാം മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു.ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്ല്.

 പൗരത്വം ലഭിക്കും

പൗരത്വം ലഭിക്കും

1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പൗരത്വ ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് പ്രകാരം മുസ്ലീം ഇതരര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതസ്തര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക.

 എതിര്‍പ്പ് അവഗണിച്ച്

എതിര്‍പ്പ് അവഗണിച്ച്

2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം.പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങി പോയി.

 ബിജെപി വക്താവ്

ബിജെപി വക്താവ്

ബിജെപി നടപടിക്കെതിരെ അസമില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബില്ലില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വക്താവ് മെഹ്ദി അലം ബോറ ചൊവ്വാഴ്ച രാജിവെച്ചത്. തന്‍റെ രാജിക്കത്ത് ബോറ സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത്ത് കുമാര്‍ ദാസിന് നല്‍കി.

 മതേതരത്വം തകര്‍ക്കും

മതേതരത്വം തകര്‍ക്കും

പൗരത്വ ബില്ലിനെ എതിര്‍ക്കുന്നു. ബില്‍ രാജ്യത്തിന്‍റെ മതേതര ഘടനയെ തന്നെ തകര്‍ക്കുന്നതാണ്, ബോറ രാജിക്കത്തില്‍ വ്യക്തമാക്കി. അസമിലെ ജനങ്ങളെ തകര്‍ക്കുന്നതാണ് ബില്ലെന്നും ബോറ കത്തില്‍ പറഞ്ഞു.

 അസമിലെ ജനങ്ങളെ ഇല്ലാതാക്കും

അസമിലെ ജനങ്ങളെ ഇല്ലാതാക്കും

അസമിന്‍റെ ഭാഷ, സാംസ്കാരിക മേഖലകളെ തകര്‍ക്കാന്‍ ബില്‍ തകര്‍ക്കും. ഇതുവഴി സംസ്ഥാനത്തെ മതേതര കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വരും. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ബിജെപിയുടെ ഇത്തരം നിലപാടുകളെ ഒരിക്കലും പിന്താങ്ങാന്‍ കഴിയില്ലെന്നും ബോറ കത്തില്‍ എഴുതി.

 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

പാര്‍ട്ടിയിലെ പ്രമുഖനായ ബോറയുടെ രാജി വലിയ തിരിച്ചടിയാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. അതസേമയം ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

മേഘാലയ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്‍റ് കോണാര്‍ഡ് സാങ്ങ്മയടക്കം ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി നിലപാട് തിരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പും സാങ്ങ്മ നല്‍കി.

English summary
Assam BJP spokesperson Mehdi Alam Bora resigns over Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X