കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഡോ ആക്രമണങ്ങള്‍ക്ക് പുറകില്‍ മുസ്ലീം വിരോധമോ?

  • By ഭദ്ര
Google Oneindia Malayalam News

വര്‍ഷങ്ങളായി അസമില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് നൂറുകണക്കിന് നിരപരാധികളാണ്.

ആക്രമണങ്ങള്‍ക്ക് പുറകില്‍ മുസ്ലീം വിരോധമാണെന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറി പാര്‍ത്ത മുസ്ലീങ്ങളെ തുരത്താനുള്ള പ്രവര്‍ത്തനമാണ് ബോഡോ പ്രവര്‍ത്തകര്‍ നടത്തുന്നത് എന്നുമാണ് പറയുന്നത്.

 ബോഡോ ലാന്റ്

ബോഡോ ലാന്റ്


കൊക്രജാര്‍, ബാക്‌സ, ചിരാംഗ്, ഉടല്‍ഗുരി എന്നീ ജില്ലകളാണ് ബോഡോ ലാന്റ് ഏരിയയില്‍ ഉള്‍പ്പെടുന്നത്. കൊക്രജാര്‍ ആണ് ബോഡോ ലാന്റിന്റെ തലസ്ഥാനം.

2012, 2014 ല്‍ ആക്രമണം

2012, 2014 ല്‍ ആക്രമണം

2012ലുണ്ടായ ആക്രമണത്തില്‍ 85 പേരാണ് കൊല്ലപ്പെട്ടത്. ചിരാംഗ് ജില്ലിയിലാണ് ആക്രമണം നടന്നത്. 2014 ലുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ബാലപരഞ്ജന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ അര്‍ധരാത്രി വെടിവെയ്പ്പ് നടത്തുകയായിരുന്നു.

മുസ്ലീങ്ങളെ തുരത്തുകയാണ് ലക്ഷ്യം

മുസ്ലീങ്ങളെ തുരത്തുകയാണ് ലക്ഷ്യം


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറിപാര്‍ത്ത ബംഗ്ലാദേശികളെ തുരതുകയാണ് ലക്ഷ്യം. കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തുരതുകയാണ് തദ്ദേശികളായ ബോഡോകാരുടെ ലക്ഷ്യം.

വര്‍ഗ്ഗീയ നല്‍കിയത് ആര്

വര്‍ഗ്ഗീയ നല്‍കിയത് ആര്


അസമില്‍ നടക്കുന്നത് വിദേശികളും തദ്ദേശികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ആയിരക്കണക്കിന് വിദേശികല്‍ ഓരോ വര്‍ഷവും അസമിലേക്ക് നുഴഞ്ഞു കയറുമ്പോള്‍ ഇവര്‍ക്ക് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ ബലം നല്‍കിയതും മതമൗലിക വാദികളാണ്. 2012 ല്‍ മുംബൈയില്‍ നടന്ന പ്രതിഷേധ റാലിയും അക്രമ സംഭവങ്ങളും തീവ്രവാദത്തിന്റെ പേരിലേക്ക് ഉയര്‍ത്തി കൊണ്ടു വന്നതും മത മൗലിക വാദികള്‍ തന്നെയാണ്.

 രാഷ്ട്ട്രീയ മുതലെടുപ്പ്

രാഷ്ട്ട്രീയ മുതലെടുപ്പ്


പ്രശ്‌നം ന്യൂനപക്ഷത്തിന്റെ ആയതിനാല്‍ ഹിന്ദു- മുസ്ലീം തീവ്രവാദമെന്ന് പേര് ചാര്‍ത്തി മുതലെടുക്കാന്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചത്. ഇന്നും ആക്രമണങ്ങള്‍ തുടരുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു പാര്‍ട്ടിയും എത്തുന്നില്ല എന്നതും ശ്രദ്ധേയം.

English summary
Assam bodo terror issue based on Bangladesh muslim migration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X