കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുപരീക്ഷാ തട്ടിപ്പ്!!! 26 ഉദ്യോഗസ്ഥരുടെ കൈയക്ഷരം പൊലീസ് പരിശോധിച്ചു!!!

26 ഉദ്യോഗസ്ഥരുടെ കൈഅക്ഷര പരിശോധനയാണ് പൊലീസ് നടത്തി

  • By Ankitha
Google Oneindia Malayalam News

ദിസ്പൂർ: അസാമിൽ നടന്ന പിഎസ്സി പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നിയമനം ലഭിച്ച 26 ഉദ്യോഗസ്ഥരുടെ കൈഅക്ഷര പരിശോധന നടത്തി. ഹുവാത്തി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലാണ് പരിശോധന നടന്നത്. 13 സിവിൽ സർവീസ് ഉദ്യോഗസ്ഥരേയും 7 പൊലീസ് സർവീസിലുള്ള ഉദ്യോഗസ്ഥരേയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

psc

2015 ൽ അസാം സർക്കാർ നടത്തിയ പൊതു പരീക്ഷയിലാണ് തിരുമറി നടന്നത്. പരീക്ഷയിൽ 250 പേരെയാണ് തിരഞ്ഞെടുത്തത് . ദന്തര രോഗ വിദഗ്ദരിൽ നിന്നു കൈക്കൂലി വാങ്ങിയതിന് അസിസ്റ്റന്റ് എഞ്ചിനിയർ അറസ്റ്റിയാതോടെയാണ് കൃതൃമം പുറം ലോകം അറിഞ്ഞത്. അഴിമതിയെ തുടർന്ന് ആസാം പിഎസി ചെയർമാൻ അടക്കമുള്ളവരെ പൊലാസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൂടാതെ ആസാം പിഎസ്സി ചെയർമാൻ രാകേഷ് കുമാറിന്റെ വസതിയിൽ നടത്തിയ പൊലീസ് റെയിഡിൽ രണ്ടു സെറ്റ് ഉത്തരകടലാസുകളുടെ പകർപ്പുകളും കണ്ടെത്തിയിട്ടുണ്ട്.തട്ടിപ്പിനെ കുറിച്ചുള്ള കാര്യങ്ങൽ പുറം ലോകം അറിഞ്ഞതിനെ തുടർന്നാണ് കുടുതൽ പരിശോധനയും അറസ്റ്റുമുണ്ടായത്.

ഉത്തര കടലാസുകളുടെ കോപ്പി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷയെഴുതിയതിൽ നിയമാനുസ്രതമായി നിയമനം ലഭിച്ചെന്നും കരുതുന്ന 26 ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി പൊലീസ് വീണ്ടും വിളിച്ചുവരുത്തിയത്. 40 ലക്ഷം വരെ ഉദ്യോഗാർഥികളിൽ നിന്നും ചെയർമാൻ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
Twenty-six officers, whose appointment is under the scanner after the cash-for-jobs scam in the Assam Public Service Commission (APSC) was exposed, underwent a handwriting test at the state police’s special branch office in Guwahati.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X