Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജിന്നയുടെ പ്രേതം രാഹുല്‍ ഗാന്ധിയില്‍ പ്രവേശിച്ചു'; വീണ്ടും വിമര്‍ശനവുമായി ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ' പുതിയ കാലത്തെ ജിന്ന ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് . പാക് മേഖലയില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് ശര്‍മ്മ ഇന്നലെ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം .

1

നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ എന്നാണ് ഉത്തരാഖണ്ഡിലെ ബി ജെ പി തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചത്. ഇതിന് കോണ്‍ഗ്രസ് മറുപടി നല്‍കിയെങ്കിലും പിന്നാലെ രാഹുലിനെ കടന്നാക്രമിച്ച് ശര്‍മ്മ വീണ്ടും രംഗത്തെത്തുകയായിരുന്നു. പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുമായാണ് അസം മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ താമരതമ്യം ചെയ്തിരിക്കുന്നത്.

2

രാഹുല്‍ ഗാന്ധിയുടെ ഭാഷയും വാക്ചാതുര്യവും 1947-ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണെന്ന് ശര്‍മ്മ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ പുതിയ കാലത്തെ ജിന്ന എന്ന് വിളിച്ചത്. അതേസമയം, അസം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ശര്‍മ്മയെ വിമര്‍ശിച്ചിരുന്നു. മോശം പരാമര്‍ശത്തിലൂടെ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കൂടാതെ ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ശര്‍മ്മയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

3

അതേസമയം, തന്റെ പരാമര്‍ശം വിശദീകരിക്കാന്‍ ശര്‍മ്മ വീണ്ടും ശ്രമിച്ചു. നമ്മുടെ സൈനികര്‍ ശത്രുരാജ്യത്ത് എന്തെങ്കിലും നടപടിക്ക് പോകുന്നതിന് ഒരു മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്യും. ഇവ തന്ത്രപരമായ പ്രവര്‍ത്തനങ്ങളാണ്, ഓപ്പറേഷന് ശേഷം ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷമാണ് നമ്മള്‍ അതിനെക്കുറിച്ച് അറിയുന്നത്. ഇനി, ആരെങ്കിലും ആ നടപടിയുടെ തെളിവ് ചോദിക്കുകയാണെങ്കില്‍, സൈനികര്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കണമെന്നും ശര്‍മ്മ പറഞ്ഞു.

4

ജിന്നയുടെ പ്രേതം അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിച്ചത് പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് ശര്‍മ്മ പാര്‍ലമെന്റില്‍ ബി ജെ പിക്കെതിരായ സമീപകാല പ്രസംഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശര്‍മ്മ പറഞ്ഞു. ഇന്ത്യ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ മാത്രമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. മറ്റൊരിക്കല്‍ അദ്ദേഹം പറയുന്നു ഇന്ത്യ എന്നാല്‍ ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയാണ്. അതുകൊണ്ട് പറയുകയാണ് ജിന്നയുടെ പ്രേതം രാഹുല്‍ ഗാന്ധിയില്‍ പ്രവേശിച്ചിട്ടുണ്ട് - ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

5

അതേ സമയം, ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പിയുടെ നിലവാരമാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. പരാമര്‍ശം പ്രതിഷേധാര്‍ഹവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രി തിലക് രാജ് ബെഹാര്‍ പറഞ്ഞു.
അതേ സമയം, ഫെബ്രുവരി 14 ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത് . മാർച്ച് 10 ന് വോട്ടെണ്ണും ,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+