കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപകാലത്ത് മോദി നിശബ്ദന്‍!! പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകം വിവാദത്തില്‍, എഫ്ഐആര്‍!!

Google Oneindia Malayalam News

ദിസ്പൂര്‍: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എഫ്ഐആര്‍. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ നരേന്ദ്രമോദി നിശബ്ദനായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായിട്ടുള്ളത്. അസമിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് റഫറന്‍സ് പുസ്തകത്തിലാണ് 2002ലെ ഗുജറാത്ത് കലാപ കാലത്ത് മോദി നിശബ്ദനായിരുന്നുവെന്ന് വിമര്‍ശിക്കുന്നത്. കലാപം നടക്കുമ്പോള്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

ആര്യ വിദ്യാപീഠ് കോളേജിലെ മുന്‍ തലവന്‍ ദുര്‍ഗാ കാന്ത ശര്‍മ, ഗോല്‍പാര കോളേജിലെ മുന്‍ തലവന്‍ റഫീഖ് ജമാന്‍, സൗത്ത് കമ്രുപ് കോളേജിലെ മുന്‍ തലവന്‍ മനാഷ് പ്രൊതിം ബറൗ എന്നിവരാണ് പുസ്തകത്തിന്റെ ഗ്രന്ഥകാരന്മാര്‍. ഇവരില്‍ ശര്‍മ നേരത്തെ മരണപ്പെട്ടിരുന്നു. 2011 മുതലാണ് ഈ പുസ്തകം പ്രചാരത്തിലുള്ളത്.

 മോദിയ്ക്ക് വിമര്‍ശനം

മോദിയ്ക്ക് വിമര്‍ശനം

അസമീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച പൊളിറ്റിക്കല്‍ സയന്‍സ് റഫറന്‍സ് പുസ്തകത്തിന്റെ 376ാമത്തെ പേജിലാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. സംസ്ഥാനം മൊത്തം അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ നരേന്ദ്രമോദി നിശബ്ദനായിരുന്നുവെന്നാണ് പുസ്തകത്തില്‍ മോദിക്കെതിരെയുള്ള വിമര്‍ശം. ഗോധ്ര റെയില്‍വേ സ്റ്റേഷനിലെ സബര്‍മതി എക്സ്പ്രസിന്റെ കമ്പാര്‍ട്ട്മെന്റില്‍ വച്ച് 57 പേര്‍ മരിച്ചതോടെയാണ് കലാപം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.

 പുസ്തകം പിന്‍വലിക്കണമെന്ന്

പുസ്തകം പിന്‍വലിക്കണമെന്ന്

പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സൗമിത്ര ഗൗസാമി, മാനവ് ജ്യോതി ബോറ എന്നിവര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അസം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ഗ്രന്ഥകാരന്മാരും പുസ്തകത്തിന്റെ പ്രസാധകരും തെറ്റായ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധിരിപ്പിക്കുകയാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

 സര്‍ക്കാര്‍ മൂകസാക്ഷിയോ!!

സര്‍ക്കാര്‍ മൂകസാക്ഷിയോ!!


ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ മൂക സാക്ഷികളായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് പുസ്തകമെന്നും പരാതിക്കാരായ സൗമിത്ര ഗൗസാമി, മാനവ് ജ്യോതി ബോറ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ഭരണകൂടം മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ സഹായിക്കുകയായിരുന്നുവെന്ന് ഗ്രന്ഥകാരന്മാര്‍ കുറ്റപ്പെടുത്തുന്നുവെന്നും ഇവരുവരും ആരോപിക്കുന്നു.

 അധിക്ഷേപമില്ലെന്ന് വാദം!

അധിക്ഷേപമില്ലെന്ന് വാദം!

പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിനെതിരെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് പുസ്തകത്തിന്റെ രണ്ട് ഗ്രന്ഥകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്. പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ആക്ഷേപകരമായ ഒന്നും പുസ്തകത്തിലില്ലെന്നാണ് ഇരുവരും സാക്ഷ്യപ്പെടുത്തുന്നത്. ഏഴ് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച എന്‍സിഇആര്‍ടി പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് റഫറന്‍സ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും ഇരുവരെയും ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‍തങ്ങള്‍ പുതിയതായി ഒന്നും തന്നെ എഴുതിച്ചേര്‍ത്തിട്ടില്ലെന്നും ഇരുവരും പറയുന്നു. എന്‍സിഇആര്‍ടിയുടെ പല പുസ്തകങ്ങളിലും സമാന പാഠഭാഗമുണ്ടെന്നും ഫീഖ് ജമാന്‍, മനാഷ് പ്രൊതിം ബറൗ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു.

 വിവരം മാധ്യമങ്ങളില്‍ നിന്ന് മാത്രം

വിവരം മാധ്യമങ്ങളില്‍ നിന്ന് മാത്രം

ഗുജറാത്ത് കലാപം സംബന്ധിച്ച റഫറന്‍സ് പുസ്തകം സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് ഇരുവരും പ്രതികരിച്ചു. പോലീസ് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സംഭവത്തില്‍ സെപ്തംബര്‍ 16ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗൊലാഘാട്ട് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 505, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

English summary
Assam Class 12 book says Modi was silent during Gujarat riots, FIR lodged against authors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X