Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ ​ഗാന്ധിക്ക് എന്റെ മകനെ പേടിയാണ്'; കോൺ​ഗ്രസിന്റെ ആരോപണത്തിന് പിന്നാലെ ഹിമന്ത ബിശ്വശർമ്മ

​ഗുവാഹത്തി: രാബുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ മുൻ സഹപ്രവർത്തകനും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നെന്നും ഇപ്പോൾ മകനെ ഭയപ്പെടുകയാണെന്നും ഹിമന്ത പറഞ്ഞു. തന്റെ കുടുംബ ബിസിനസുകളെ കുറിച്ച് അന്വേഷിക്കമെന്ന് പറയുന്നത് രാഹുലിന്റെ ബാലിശതയാണെന്നും ഹിമന്ത പറഞ്ഞു.

" നേരത്തെ രാഹുൽ ​ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നു, ഇപ്പോൾ അദ്ദേഹം വിദ്യാർത്ഥിയയാ എന്റെ മകനെ ഭയപ്പെടുന്നു, എന്റെ മകൻ രാഷ്ട്രീയത്തിൽ വരില്ല, പിന്നെ എന്തിനാണ് രാഹുൽ ​ഗാന്ധി അവനെ ഭയപ്പെടുന്നത്, " ഹിമന്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട ബിസിനസുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇന്നലെ സി ബി ഐ ഡയറക്ടർക്ക് കത്തയച്ചിരുന്നു.

himanta

‌മറ്റ് ബി ജെ പി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത എന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയും ഹിമന്തയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. ​ഗാന്ധി കുടുംബത്തെക്കാൾ അഴിമതിക്കാരനാകാൻ മറ്റാർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിൽ നിന്ന് ജനുവരി പകുതിയോടെ ആരംഭിച്ച കോൺഗ്രസ് യാത്ര ഇപ്പോൾ അസമിലൂടെയാണ് കടന്നുപോകുന്നത്.

ജനുവരി 25 വരെയാണ് അസമിൽ ഭാരത് ജോഡോ യാത്ര പര്യടനം. നാളെ രാഹുൽ ​ നടത്താനിരിക്കുന്ന പ്രസ് ക്ലബ്ലിലെ വാർത്താ സമ്മേളനിത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+