രാജ്യം ദുഃഖം ആചരിക്കുമ്പോള്‍ നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി വിവാദത്തില്‍
ഗുവഹാട്ടി: മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖം ആചരിക്കുമ്പോള്‍ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി വിവാദത്തില്‍.
ബുധനാഴ്ച്ച ഗോലാഘട്ട് ജില്ലയില്‍ തേയില തൊഴിലാളികള്‍ക്കൊപ്പമാണ് തരുണ്‍ നൃത്തം ചവിട്ടിയത്. കൂടാതെ അദ്ദേഹം ഗോള്‍ഫ് കളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവം വിവാദമായപ്പോള്‍ ക്ഷമാപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുയാണ്. രാഷ്ട്രം ഏഴുദിവസത്തെ ദുഃഖാചരണം ആചരിക്കുമ്പോള്‍ താന്‍ നൃത്തംചവിട്ടിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. താനതിന് പരസ്യമായി മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു.
Golaghat(29/7/15): Nation mourns #DrKalam, Assam CM Tarun Gogoi dances... https://t.co/9RjlanmSLb
— ANI (@ANI_news) July 30, 2015 മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന് ആദരം അര്‍പ്പിച്ച് ഏഴു ദിവസത്തെ ദുഖാചരണമാണു രാജ്യത്തു ആചരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരുകളുടെ ആഘോഷ പരിപാടികളൊന്നും ഈ അവസരത്തില്‍ നടക്കില്ല. മന്ത്രിമാരടക്കം പ്രമുഖരെല്ലാം പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
As nation mourns #DrKalam, Assam CM Tarun Gogoi plays snooker at Nagaon. pic.twitter.com/GPAifPJzvh
— ANI (@ANI_news) July 30, 2015 











Click it and Unblock the Notifications