കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ദുഃഖം ആചരിക്കുമ്പോള്‍ നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി വിവാദത്തില്‍

  • By Aiswarya
Google Oneindia Malayalam News

ഗുവഹാട്ടി: മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖം ആചരിക്കുമ്പോള്‍ സ്ത്രീകള്‍ക്കൊപ്പം നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി വിവാദത്തില്‍.

ബുധനാഴ്ച്ച ഗോലാഘട്ട് ജില്ലയില്‍ തേയില തൊഴിലാളികള്‍ക്കൊപ്പമാണ് തരുണ്‍ നൃത്തം ചവിട്ടിയത്. കൂടാതെ അദ്ദേഹം ഗോള്‍ഫ് കളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

arun-gogoi-latest.jpg -Properties

സംഭവം വിവാദമായപ്പോള്‍ ക്ഷമാപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുയാണ്. രാഷ്ട്രം ഏഴുദിവസത്തെ ദുഃഖാചരണം ആചരിക്കുമ്പോള്‍ താന്‍ നൃത്തംചവിട്ടിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. താനതിന് പരസ്യമായി മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന് ആദരം അര്‍പ്പിച്ച് ഏഴു ദിവസത്തെ ദുഖാചരണമാണു രാജ്യത്തു ആചരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരുകളുടെ ആഘോഷ പരിപാടികളൊന്നും ഈ അവസരത്തില്‍ നടക്കില്ല. മന്ത്രിമാരടക്കം പ്രമുഖരെല്ലാം പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

English summary
At a time when the nation is yet to come to terms with the loss of India's most loved former president Dr APJ Abdul Kalam, Assam Chief Minister Tarun Gogoi, perhaps, forgot that the nation is under seven-day mourning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X