• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

ഗുവാഹത്തി: ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളില്‍ അങ്ങനെ... അല്ലാത്ത സംസ്ഥാനങ്ങളില്‍ സമാന മനസ്‌കരുമായി സഖ്യം... ഇതാണ് സമീപ കാലത്തായി കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നയം. ബിഹാറില്‍ ആര്‍ജെഡി ഉള്‍പ്പെടുന്ന സഖ്യത്തിലാണ് കോണ്‍ഗ്രസ്, ജാര്‍ഖണ്ഡില്‍ ഷിബു സോറന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ട്. ബംഗാളില്‍ സിപിഎമ്മുമായിട്ടാണ് കൂട്ട്.

cmsvideo
  Assam Congress Mulls new alliance to regional Parties and AIUDF | Oneindia Malayalam

  മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി വ്യക്തമായ സ്വാധീനമുള്ളിടത്ത് തനിച്ചും. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അസമില്‍ കോണ്‍ഗ്രസ് വേറിട്ട നീക്കത്തിനാണ് ഒരുങ്ങുന്നത്. ബിജെപി വിരുദ്ധ വികാരം അസമില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ശ്രമം. കോണ്‍ഗ്രസ് നീക്കം വിജയിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. വിശദംശങ്ങള്‍ ഇങ്ങനെ...

  ബിജെപി വിരുദ്ധത വളര്‍ന്നു

  ബിജെപി വിരുദ്ധത വളര്‍ന്നു

  പുതിയ പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. പ്രാദേശിക വാദമാണ് അസമിലെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമാകട്ടെ ബിജെപി വിരുദ്ധത വളരാന്‍ ഇടയാക്കുകയും ചെയ്തു.

  എജിപിയുടെ തളര്‍ച്ച

  എജിപിയുടെ തളര്‍ച്ച

  വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അസം പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് അസം ഗണപരിഷത്ത് രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ അസം ഗണ പരിഷത്തിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ സഖ്യകക്ഷിയായ അസം ഗണപരിഷത്തിന് പ്രാദേശിക വിഷയങ്ങളില്‍ നിലപാടില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

  അഞ്ജലിക് ഗണ മോര്‍ച്ച

  അഞ്ജലിക് ഗണ മോര്‍ച്ച

  ഈ സാഹചര്യത്തില്‍ സിഎഎ വിരുദ്ധ സമരത്തിന് മുന്നിലുണ്ടായിരുന്ന ആറ് സംഘടനകള്‍ ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കിയിരിക്കുകയാണ് അസമില്‍. അഞ്ജലിക് ഗണ മോര്‍ച്ച എന്നാണ് പേര്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മല്‍സരിക്കാനാണ് ഇവരുടെ തീരുമാനം.

  ഇവരാണ് നേതാക്കള്‍

  ഇവരാണ് നേതാക്കള്‍

  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ അജിത് കുമാര്‍ ഭുയാന്‍, ബിജെപി ഐടി സെല്‍ മുന്‍ നേതാവ് പ്രദ്യുത് ബോറ എന്നിവരാണ് ഈ സഖ്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണിപ്പോള്‍ പ്രദ്യുത് ബോറ. എന്തു വില കൊടുത്തും ബിജെപിയെ പുറത്താക്കുമെന്ന് ഇവര്‍ വാദിക്കുന്നു.

  ആറ് സംഘടനകളുടെ നിലപാട്

  ആറ് സംഘടനകളുടെ നിലപാട്

  അസം ഗണ പരിഷത്തിന് സ്വാധീനം നഷ്ടമായതിനാല്‍ പുതിയ പ്രാദേശിക സഖ്യം വേണമെന്നാണ് ആറ് സംഘടനകളുടെ നിലപാട്. ഇവര്‍ ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. അസം സ്റ്റുഡന്റ് യൂണിയന്‍, അസം ജാതിയതബഡി യുവ ഛത്ര പരിഷത്, കൃഷക് മുക്തി സഗ്രം സമിതി എന്നിവരെല്ലാം പുതിയ പ്രാദേശിക സഖ്യത്തിലുണ്ടാകും.

  കോണ്‍ഗ്രസ് ആലോചന

  കോണ്‍ഗ്രസ് ആലോചന

  ഈ പ്രാദേശിക സഖ്യവുമായി ഒരുമിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ദി സെന്റിനല്‍ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കി. പ്രാദേശി പാര്‍ട്ടികള്‍ക്ക് പുറമെ മുസ്ലിം രാഷ്ട്രീയ വിഭാഗമായ എഐയുഡിഎഫുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും.

  അസ്ഥിത്വം തകര്‍ക്കുന്നു

  അസ്ഥിത്വം തകര്‍ക്കുന്നു

  സിഎഎ വിഷയത്തില്‍ ബിജെപിക്കെതിരായ വികാരം അസമില്‍ നിലവിലുണ്ട്. തദ്ദേശീയരുടെ അസ്ഥിത്വം തകര്‍ക്കുന്നതാണ് ബിജെപിയുടെ പുതിയ നീക്കമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ പറയുന്നു. മാത്രമല്ല, ഇത്തരം ഘട്ടങ്ങളില്‍ ഉറച്ച നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ച അസം ഗണ പരിഷത്ത് മൗനികളാണെന്നും പ്രാദേശിക പാര്‍ട്ടികള്‍ പറയുന്നു.

  തരുണ്‍ ഗൊഗോയ് പറയുന്നത്

  തരുണ്‍ ഗൊഗോയ് പറയുന്നത്

  ബിജെപിയെ പുറത്താക്കാന്‍ ഏത് പാര്‍ട്ടികളുമായും സഹകരിക്കുമെന്നാണ് തരുണ്‍ ഗൊഗോയ് പറയുന്നത്. സിപിഐ, സിപിഎം, പ്രാദേശിക സംഘടകളുടെ കൂട്ടായ്മ, അസം ഗണപരിഷത്ത്, എഐയുഡിഎഫ് എന്നിവരുമായെല്ലാം സഖ്യസാധ്യത ആരായുന്നുണ്ടെന്ന് തരുണ്‍ ഗൊഗോയ് വ്യക്തമാക്കി.

  ബിജെപിക്കൊപ്പമുള്ളത് ഇവര്‍

  ബിജെപിക്കൊപ്പമുള്ളത് ഇവര്‍

  അടുത്ത വര്‍ഷമാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഏറെ കാലം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് അസം. 2016ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷം കിട്ടാതിരുന്ന ബിജെപി അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഹായത്തോടെ ഭരണത്തിലെത്തുകയായിരുന്നു.

  2016ല്‍ സംഭവിച്ചത്

  2016ല്‍ സംഭവിച്ചത്

  എന്‍ആര്‍സിക്ക് അനുകൂലമാണ് അസിലെ പ്രാദേശിക സംഘടനകള്‍. അതുകൊണ്ടുതന്നെ ഇവരെ പ്രീതിപ്പെടുത്തിയാണ് ബിജെപി 2016ല്‍ പ്രചാരണം നടത്തിയതും അധികാരത്തിലെത്തിയതും. എന്നാല്‍ ഒട്ടേറെ തദ്ദേശീയവര്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്തായതോടെ ബിജെപിക്ക് തിരിച്ചടിയായി. മാത്രമല്ല, സിഎഎ വഴി അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ അസമിലെത്തുമെന്നും പ്രാദേശിക സംഘടനകള്‍ ഭയപ്പെട്ടു.

  അസം മന്ത്രിസഭയിലെ അംഗ ബലം

  അസം മന്ത്രിസഭയിലെ അംഗ ബലം

  126 അംഗ നിയമസഭയാണ് അസമിലേത്. 64 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരണം നടത്താം. 2016ല്‍ ബിജെപിക്ക് 60 സീറ്റ് ലഭിച്ചു. എജിപിക്ക് 14, ബിപിഎഫിന് 12 സീറ്റുകള്‍ ലഭിച്ചു. ഇവരുടെ പിന്തുണയോടെയാണ് അസമില്‍ ബിജെപി ഭരിക്കുന്നത്. എന്നാല്‍ സമീപ കാല രാഷ്ട്രീയ ചിത്രം ബിജെപിക്ക് എതിരാണ്. ഇത് നേട്ടമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

  English summary
  Assam Congress Mulls new alliance to regional Parties and AIUDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X