കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിൽ ബിജെപിക്ക് കെണിയൊരുക്കി കോൺഗ്രസ്; പുതിയ സഖ്യം!! നീക്കത്തിൽ ഞെട്ടി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ശക്തിയുള്ള പ്രദേശങ്ങളിൽ ജയിച്ച് കയറിയും അല്ലാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തിയും ഭരണം ഉറപ്പിക്കുന്നതാണ് ഇതുവരെ ബിജെപി സ്വീകരിച്ച് പോന്ന നയം. സമാന തന്ത്രം പയറ്റുകയാണ് സമീപകാലത്ത് കോൺഗ്രസും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡിയുമായി കോൺഗ്രസ് സഖ്യത്തിലാണ്. ബിജെപിക്കെതിരെ കൂടുതൽ കക്ഷികളെ ഒന്നിച്ച് ചേർക്കാനുള്ള ചർച്ചകളിലാണ് പാർട്ടി.

പശ്ചിമബംഗാളിൽ സിപിഎമ്മുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ മറ്റൊരു വേറിട്ട നീക്കത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

അസമിൽ പുതിയ നീക്കം

അസമിൽ പുതിയ നീക്കം

അസമിലെ 126 അംഗ നിയമസഭയിൽ 2016 ൽ 60 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 64 പേരുടെ പിന്തുണയാണ് വേണ്ടത്. എജിപിക്ക് 14 സീറ്റും ബിപിഎഫിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇതോടെ ഇവരുടെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ ഏറിയത്.

Recommended Video

cmsvideo
For the first time, women soldiers in combat duty posted along LoC
ഭരണതുടർച്ചയ്ക്ക്

ഭരണതുടർച്ചയ്ക്ക്

സംസ്ഥാനത്ത് ഇക്കുറിയും ഭരണ തുടർച്ച നേടാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 126 അംഗ നിയമസഭയിൽ 100 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജ്നീത് കുമാർ ദാസ് പ്രഖ്യാപിച്ചത്. 84 ലക്ഷം വോട്ടുകൾ തങ്ങൾക്ക് ലഭിക്കും. ബിജെപി സഖ്യത്തിന് 100 സീറ്റുകൾക്ക് നേടാനാകുമെന്നും ദാസ് പറഞ്ഞു.

വിജയം ആവർത്തിക്കാൻ

വിജയം ആവർത്തിക്കാൻ

ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്നും ദാസ് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 10 ൽ 9 സീറ്റും ബിജെപി നേടാൻ സാധിച്ചിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിക്ക് സംസ്ഥാനത്ത് കാര്യങ്ങൾ അനുകൂലമല്ലെന്നാണ് ഗ്രൗണ്ട് റിപ്പോര‍ട്ടുകൾ. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഉയർന്ന പ്രക്ഷോഭങ്ങളും തുടർ സംഭവങ്ങളും ശക്തമായ ഭരണ വിരുദ്ധ വികരാത്തിന് വഴി വെച്ചിട്ടുണ്ട്.

ബിജെപി വിരുദ്ധ ചേരി

ബിജെപി വിരുദ്ധ ചേരി

ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ ചേരിയിലെ പാർട്ടികളെ ഒന്ന് ചേർത്ത് പോരാടാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസിന്റെ ബദ്ധശത്രുവെന്ന് കണക്കാക്കി പോന്നിരുന്ന ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് പാർട്ടി. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ പാർട്ടികൾ

പ്രതിപക്ഷ പാർട്ടികൾ

എഐയുഡിഎഫുമായി മാത്രമല്ല, അസമിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികൾക്ക് മുൻപിലും ഞങ്ങൾ വാതിൽ തുറന്നിടുകയാണ്, തരുൺ ഗൊഗോയി പറഞ്ഞു. ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നു, പലർക്കും ഉപജീവനമാർഗം ഇല്ലാതായി, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ അതിവേഗം വഷളാകുകയും ചെയ്യുകയാണ്, ബിജെപി തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു, ഗെഗൊയി കുറ്റപ്പെടുത്തി.

വ്യക്തമായ ഭൂരിപക്ഷം

വ്യക്തമായ ഭൂരിപക്ഷം

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കോ കോൺഗ്രസിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കിില്ലെന്നും ഗൊഗോയ് പറഞ്ഞു. അതേസമയം കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കുമെനന്ും ഗൊഗോയ് അവകാശപ്പെട്ടു. അതേസമയം കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് എഐയുഡിഎഫും വ്യക്തമാക്കി.

 ചർച്ചകൾ തുടരുന്നു

ചർച്ചകൾ തുടരുന്നു

കോൺഗ്രസുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണണെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനപൽ ഇസ്ലാം പറഞ്ഞു. ബിജെപിയെ എതിർക്കുന്ന സമാന ചിന്താഗതിക്കാരായ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഖ്യത്തിന് തങ്ങൾ തയ്യാറാണെന്നും അമിനുൽ ഇസ്ലാം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പ്; ഇടതിന് പിന്തുണയില്ല, യുഡിഎഫിലേക്കുള്ള വാതിലടക്കാതെ ജോസ് കെ മാണിരാജ്യസഭ തിരഞ്ഞെടുപ്പ്; ഇടതിന് പിന്തുണയില്ല, യുഡിഎഫിലേക്കുള്ള വാതിലടക്കാതെ ജോസ് കെ മാണി

ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം‌ സംയുക്ത പാർലമെൻറി സമിതി അന്വേഷിക്കണമെന്ന് സിപിഎംഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം‌ സംയുക്ത പാർലമെൻറി സമിതി അന്വേഷിക്കണമെന്ന് സിപിഎം

English summary
assam; Congress will form alliance with AIUDF, says former CM Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X