അവിഹിതബന്ധം ആരോപിച്ച് യുവതിയുടെ തലമുണ്ഡനം ചെയ്തു; അസമിൽ വീണ്ടും സദാചാര ഗുണ്ടായിസം
സദാചാരപോലീസിന്റെ വിളയാട്ടം. അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയേും യുവാവിനെയും നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും യുവതിയുടെ തല മുണ്ഡനം ചെയ്യുകയും ചെയ്തു. നാഗോൺ ജില്ലയിലെ ജുമുർമറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഗുഹാവത്തിയിൽ ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരിൽ യുവതിക്കും യുവാവിനും സദാചാര പോലീസിന്റെ മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. ഇരുവരും വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴാണ് വീണ്ടും സദാചാര ഗുണ്ടായിസം.

അവിഹിത ബന്ധം
ജുമുർമറിൻരെ അയൽഗ്രാമമായ തുബുക്കി സ്വദേശിയായ യുവാവ് യുവതിയെ കാണാനായി ഗ്രാമത്തിൽ എത്തിയതാണ്. രാത്രി യുവതിയുടെ വീട്ടിലേക്ക് ഇയാൾ പോകുന്നത് കണ്ട ഗ്രാമവാസികൾ കൂട്ടത്തോടെയെത്തി വീട് വളയുകയായിരുന്നു. രണ്ട് പേരും വിവാഹിതരാണെന്നും ഭർത്താവില്ലാത്ത സമയത്ത് യുവതി തൻരെ രഹസ്യക്കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു.

ക്രൂര മർദ്ദനം
സദാചാരപോലീസുകാർ അതിക്രൂരമായ മർദ്ദനത്തിനാണ് ഇവരെ ഇരയാക്കിയത്. രണ്ടുപേരെയും ശക്തിയായി തല്ലുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഗ്രാമത്തിലെ ഒരു സ്ത്രീ യുവതിയുടെ തലമുണ്ഡനം ചെയ്തു. തടയാൻ ശ്രമിച്ച യുവതിയുടെ തലയിൽ കത്തികൊണ്ട് വരിഞ്ഞിട്ടുമുണ്ട്. രാത്രിമുഴുവൻ. ഗ്രാമവാസികൾ ഇവരെ മർദ്ദനത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. രാവിലെയാണ് പോലീസ് വിവരം അറിയുന്നത്. ഉടനെ തന്നെ സ്ഥലത്തെത്തിയ പോലീസുകാർക്ക് ഇരുവരെയും കൈമാറി. അവശരായ യുവതിയേയും യുവാവിനേയും നഗോണിലുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി റിപുൽ ദാസ് പറഞ്ഞു.

മൂന്നാം തവണ
ജൂൺ മാസത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് അസമിൽ നിന്നും സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ പുറത്ത് വരുന്നത്. ടൂർപോയി മടങ്ങിവരുകയായിരുന്ന നീലോൽപ്പൽദാസ്, അഭിജിത്ത് ദാസ് എന്നി യുവാക്കളെ പൻജുരി കച്ചാരി ഗ്രാമത്തിൽ ഒരുസംഘം തടയുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ജൂൺ മാസം 8-ാം തീയതിയായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം.

ബൈക്കിൽ കയറിയതിന്
വിവാഹം കഴിക്കാത്ത യുവതിയുവാക്കൾ ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിനായിരുന്നു ഗുവാഹത്തിയിൽ 18-ാം തീയതി സദാചാരഗുണ്ടായിസം അരങ്ങേറിയത്. ഇവരെ തടഞ്ഞ് നിർത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം ഗ്രാമവാസികൾ യോഗം വിളിച്ചുകൂട്ടുകയും ഇരുവരും ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും പരാതികൊടുക്കാൻ തയാറായില്ലെങ്കിലും സ്വമേധയാ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications