കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ ബിജെപി വിരുദ്ധ മഹാസഖ്യം; കോണ്‍ഗ്രസും എഐയുഡിഎഫും ഇടത് പാര്‍ട്ടികളും ഒരുമിച്ച്

Google Oneindia Malayalam News

ഗുവാഹത്തി: അടുത്ത വര്‍ഷം നടക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കടുത്ത പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസും എഐയുഡിഎഫും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇതിന് മുന്നോടിയായുള്ള മഹാ സഖ്യത്തിന് പ്രതിപക്ഷ കക്ഷികള്‍ പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 126 അംഗ നിയമസഭയില്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ മഹാസഖ്യത്തിന് അനുകൂലമ മറുപടിയാണ് എല്ലാ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ബിജെപി അധികാരത്തില്‍

ബിജെപി അധികാരത്തില്‍

126 അംഗ നിയമസഭയാണ് അസമിലേത്. കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 64 സീറ്റ്. എന്നാല്‍ വന്‍ ഭൂരിപക്ഷമാണ് ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് 60 സീറ്റായിരുന്നു ലഭിച്ചിരുന്നത്. ഈ 60 സീറ്റിന് പുറമെ 14 സീറ്റ് നേടിയ എജിപിയേയും 12 സീറ്റ് നേടിയ ബിപിഎഫിനേയും കൂട്ട് പിടിച്ച് അധികാരത്തിലെത്തുകയായിരുന്നു.

മഹാസഖ്യം

മഹാസഖ്യം

എന്നാല്‍ ഇത്തവണ മഹാസഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ മത്സരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിനായി എഐയുഡിഎഫ് നേരത്തെ അനുകൂല പ്രതികരണമാണ് നടത്തിയത്. എന്നാല്‍ ഇടത് പാര്‍ട്ടികളും മഹാസഖ്യത്തിന്റെ ഭാഗമാവും. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റിപുന്‍ ബോറയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 ഇടത് പാര്‍ട്ടികളും

ഇടത് പാര്‍ട്ടികളും

എഐയുഡിഎഫിന് പുറമേ ഇടത് പാര്‍ട്ടികളും അനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ പ്രതിപക്ഷത്തിന് ബലം കൂടും. ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. പുതുതായി രൂപീകരിച്ചതും അല്ലാത്തതുമായ ബിജെപി വിരുദ്ധ കക്ഷികള്‍ സഖ്യത്തില്‍ ചേരുമെന്നും എന്നാല്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ക്ക് ശേഷമേ പ്രഖ്യാപനം ഉണ്ടായിരിക്കുകയുള്ളൂമെന്ന് റിപുന്‍ ബോറ വ്യക്തമാക്കി.

മറ്റ് പാര്‍ട്ടികള്‍

മറ്റ് പാര്‍ട്ടികള്‍

നിയമസഭയില്‍ കോണ്‍ഗ്രസിന് 23 സീറ്റും എഐയുഡിഎഫിന് 14 സീറ്റുമാണുള്ളത്. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫ് മഹാസഖ്യത്തിന്റെ ഭാഗമാവുന്നത് സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിയുമായി ചര്‍ച്ച നടത്തുകയും തീരുമാനത്തിലെത്തുകയുമായിരുന്നു. ഇത് കൂടാതെ കൃഷക് മുക്തി സംഗ്രാം സമിതിയുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി വരികയാണ് അവരുടെ പാര്‍ട്ടി രൂപീകരിച്ചുകഴിഞ്ഞാല്‍ സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

 അസം സ്റ്റ്യൂഡന്‍സ് യൂണിയന്‍

അസം സ്റ്റ്യൂഡന്‍സ് യൂണിയന്‍

രാജ്യസഭാംഗമായ അജിത് കുമാര്‍ ഭുയാന്റെ അഞ്ചലിക് മോര്‍ച്ചയും സഖ്യത്തില്‍ ചേരുന്നതിന്റെ സൂചന നല്‍കിയിട്ടുണ്ടെന്ന് ബോറ വ്യക്തമാക്കി. എന്നാല്‍ അസം സ്റ്റ്യൂഡന്‍സ് യൂണിയന്‍ സഖ്യത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചിരിക്കുകയാണ്. പകരം അസം ജാതീയതബാദി യുവ ചത്ര പരിഷത്തുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അവരുടെ ശ്രമം.

 അതൃപ്തി

അതൃപ്തി

റിപുന്‍ ബോറയുടെ പിന്തുണയോടെയാണ് തരുണ്‍ ഗൊഗോയി എഐയുഡിഎഫുമായുള്ള സഖ്യം പ്രഖ്യാപിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്ക് അതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് പാര്‍ട്ടിക്ക് ലഭിക്കേണ്ട് ഹിന്ദു വോട്ടുകളില്‍ ഭിന്നത ഉണ്ടാക്കുകയും പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നുമാണ് അതൃപ്തി പ്രകടിപ്പിച്ച നേതാക്കളുടെ വാദം.

English summary
assam election 2021: Congress-aiudf and left will form Grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X