കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസാധനങ്ങള്‍ തീരുന്നു; അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു. നാഗാവ് ജില്ലയിലെ ഹാത്തിഗഡില്‍ കാര്യങ്ങള്‍ അല്‍പ്പം പരിതാപകരമാണ്. ബോട്ടില്‍ യാത്ര ചെയ്തും, പാടങ്ങളിലൂടെ കുറച്ച് ദൂരം നടന്നും മാത്രമേ ഏതൊരാള്‍ക്കും ഹാതിഗഡിലേക്ക് എത്താന്‍ സാധിക്കും. കോപ്ലി നദി കരകവിഞ്ഞ് ഒഴുകുന്നത് കൊണ്ട് ഈ മേഖല മൊത്തം മുങ്ങിയിരിക്കുകയാണ്. അതിന് പുറമേ മേഘാലയയില്‍ നിന്നുള്ള ബാരപാനി ഡാം തുറന്ന് വിട്ടിരിക്കുകയാണ്. ആ വെള്ളവം ഇങ്ങോട്ട് ഒഴുകിയെത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഈ ഗ്രാമം ഒന്നാകെ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവിടെയുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. അവിടെയാണ് രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുന്നത്.

'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്

1

ഓരോ ഗ്രാമങ്ങളും ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പലരും അതീവ സങ്കടത്തോടെ തങ്ങളുടെ സാഹചര്യം വിവരിക്കുകയാണ്. ലീലാബതി ദാസ് എന്ന 41കാരിക്ക് തന്റെ വീടിനെ നോക്കുമ്പോള്‍ കരച്ചില്‍ അടക്കാനാവുന്നില്ല. ഇവരുടെ കുടില്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പകുതിയോളം വെള്ളത്തിലാണ്. ഓരോ മണിക്കൂറിലും വെള്ളം കയറി വരികയാണ്. ഇത് മുങ്ങിപ്പോകുമെന്ന് ഉറപ്പാണ്. ഇവരും കുടുംബവും ഇവിടെ കുടുങ്ങിപോയിരിക്കുകയാണ്. ഏഴ് പേരുള്ള കുടുംബമുണ്ട് ലീലാബതി ദാസിന്. ഇവരുടെ പതിനഞ്ച് ഏക്കറോളം വരുന്ന കൃഷി ഭൂമി പ്രളയത്തില്‍ തകര്‍ന്നിരിക്കുകയാണ്. ഈ കൃഷിയില്‍ നിന്നുള്ള ആദായം അവരെ പട്ടിണി കിടക്കാതെ ജീവിക്കാന്‍ ഒരു വര്‍ഷത്തോളം സഹായിക്കുമായിരുന്നു.

ഈ കൃഷി ഭൂമിയിലെ ആദായം കൊണ്ട് ഒരു ലക്ഷത്തോളം രൂപയും ഇവര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് അവര്‍. കൃഷിക്കായി 50000 രൂപ ഇവര്‍ വായ്പയെടുത്തിരുന്നു. അതെങ്ങനെയാണ് ഇനി തിരിച്ചടയ്ക്കുകയെന്ന് ലീലാബതി ചോദിക്കുന്നു. ഒരു ദിവസം ഒരു നേരം മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ ഞങ്ങളുടെ കൈയ്യില്‍ ഒന്നുമില്ല. സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണെന്നും ലീലാബതി ദാസ് പറഞ്ഞു. ഇവരുടെ 80കാരനായ പിതാവ് മംഗള്‍ ദാസ് പറയുന്നത് താന്‍ ഇത്തരമൊരു പ്രളയം മുമ്പ് കണ്ടിട്ടേയില്ലെന്നാണ്. ഒരുപാട് പ്രളയം കണ്ടയാളാണ് അദ്ദേഹം.

സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയാണ്. ലീലാബതിയുടേത് പോലുള്ള നിരവധി കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. പലരും ജീവന്‍ രക്ഷിക്കാനായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. പലരുടെയും കൃഷിഭൂമിയും വിളകളുമൊക്കെ നശിച്ചിരിക്കുകയാണ്. പണവും ഇവരുടെ കൈവശമില്ല. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ചങ്ങാടം പോലും ഇവിടെയില്ല. ഇവരെല്ലാം സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ്. നിലവില്‍ നഗാവും ഹോജായ് ജില്ലകളിലുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍തൂക്കമുള്ളത്. സൈന്യവും, എന്‍ഡിആര്‍എഫും, പോലീസുമെല്ലാമുണ്ട്. പക്ഷേ ഇത് മതിയാകില്ലെന്നാണ് വിവരം.

പല മേഖലകളിലും ജനങ്ങള്‍ നേരിട്ടാണ് കുടുങ്ങി കിടക്കുന്നവരെ സഹായിക്കുന്നത്. ഇവര്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല. വലിയൊരു മേഖലയില്‍ ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ആരുടെ കൈവശവും രക്ഷപ്പെടാനായി ബോട്ടില്ല. കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു പ്രളയം ഇവരെ തേടിയെത്തുന്നത്. അതുകൊണ്ട് മുന്‍കരുതലൊന്നും ഇവര്‍ സ്വീകരിച്ചിട്ടില്ലായിരുന്നു. രാത്രിയായിട്ടും ഇവര്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ല. പല പഞ്ചായത്തുകളും ഒറ്റപ്പെട്ട് പോയിരിക്കുകയാണ്. അുതകൊണ്ട് അവശ്യസാധനങ്ങളൊന്നും ലഭിക്കുന്നില്ല. ദിമാ ഹസാവോയില്‍ ഇന്റര്‍നെറ്റ് തിരിച്ചെത്തിയത് ആശ്വാസമാണ്. ഇവിടേക്ക് വ്യോമസേന അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണകാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
assam flood hit villages facing shortage of food stocks, rescue mission is delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X