രാഹുലിന്റെ ഒറ്റ ഫോണ്‍ കോള്‍; അസം കോണ്‍ഗ്രസില്‍ ചിത്രം മാറി, രാജി പിന്‍വലിച്ച് മുന്‍ അധ്യക്ഷന്‍
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അസമില്‍ രാഷ്ട്രീയ നാടകം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപെന്‍ ബോറ ഇന്ന് രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിശദമായ രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ചു. താന്‍ രാജിവയ്ക്കാനുണ്ടായ കാരണം എന്തെന്ന് കത്തില്‍ വിശദീകരിച്ചു. എന്നാല്‍ പിന്നീട് ചിത്രം മാറുകയാണ് ചെയ്തത്.
അസം കോണ്‍ഗ്രസിലെയും എഐസിസിയിലെയും മുതിര്‍ന്ന നേതാക്കള്‍ ബോറയെ കാണാന്‍ അദ്ദേഹത്തിന്റെ ഗുവാഹത്തിയിലെ വസതിയിലെത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച ചെയ്തു. ദേശീയ നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ അറിയിച്ചു. രാജിവച്ചില്ലെന്നും അന്തിമ തീരുമാനമെടുക്കാന്‍ സമയം തേടിയിട്ടുണ്ടെന്നും ബോറ മാധ്യമങ്ങളെ അറിയിച്ചു.

അസം കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ബോറ. ഗൗരവ് ഗൊഗോയ് കഴിഞ്ഞ വര്‍ഷം ജൂണില്‍ അധ്യക്ഷനായ വേളയിലാണ് ബോറ സ്ഥാനം ഒഴിഞ്ഞത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇദ്ദേഹം രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബോറയുടെ വീട്ടിലേക്ക് വരുന്നതാണ് കണ്ടത്. മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പരിഹാസവുമായി രംഗത്തെത്തിയതോടെയാണിത്.
അസമിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, അസം പ്രതിപക്ഷ നേതാവ് ദേബബത്ര സയ്കിയ, എംപി പ്രദ്യുത് ബൊര്‍ദോളി, എഐസിസി ദേശീയ സെക്രട്ടറി മനോദ് ചൗഹാന്, ഗൗരവ് ഗൊഗോയ് എന്നിവരുള്‍പ്പെടെ ബോറയുടെ വീട്ടിലെത്തി. രാഹുല്‍ ഗാന്ധി 15 മിനുട്ട് ബോറയുമായി ഫോണില്‍ സംസാരിച്ചു എന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. രാഹുലിന്റെ ഫോണ്‍ വിളിയാണ് ബോറയുടെ മനസ് മാറ്റിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിപിഎം നേതാക്കളും ബോറയുടെ വീട്ടിലെത്തി
അസം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാണ് ബോറ. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായേക്കാം. എല്ലാം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കും. ബോറയുടെ രാജി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിട്ടില്ല എന്നും ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വേദനിപ്പിക്കുന്ന അനുഭവമുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് ഗൊഗോയ് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി നേതാക്കളോടും അടുത്ത ബന്ധമാണ് ബോറയ്ക്ക്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ചുമതല കൊടുത്തത് ബോറയ്ക്കായിരുന്നു. ഇദ്ദേഹം രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. തൊട്ടുപിന്നാലെയാണ് അനുനയ നീക്കം സജീവമാക്കിയതും ബോറ രാജി പിന്‍വലിച്ചതും.
ആഴ്ചകള്‍ മാത്രം പിന്നിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ് അസമില്‍. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് അസം. ഈ വേളയിലെ ബോറയുടെ രാജി സഖ്യകക്ഷികളിലും ആശ്ചര്യമുണ്ടാക്കി. തുടര്‍ന്ന് സിപിഎം നേതാക്കളായ അഖില്‍ ഗൊഗോയ് ദോള്‍, മനോരഞ്ജന്‍ തലുക്ദാര്‍ എന്നിവരും ബോറയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications