കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ ആചാരങ്ങള്‍!! മഴ ലഭിക്കാന്‍ തവളകളെ വിവാഹം കഴിപ്പിച്ച്‌ ഒരു ഗ്രാമം

  • By അക്ഷയ്‌
Google Oneindia Malayalam News

ദിസ്പൂര്‍: മഴ ലഭിക്കാന്‍ തവളകളെ വിവാഹം കഴിപ്പിച്ച് ഒരു ഗ്രാമം. വിവാഹത്തില്‍ പങ്കെടുത്തതാണെങ്കിലോ നൂറു കണക്കിന് ആളുകളും. അസമിലെ ജോര്‍ഹത് ജില്ലയിലെ റോംഗ്‌ദോയി ഗ്രാമത്തിലായിരുന്നു സംഭവം.

അവിഹിതം മറച്ച് വെച്ച ഭര്‍ത്താവിനോട് ഭാര്യചെയ്ത പ്രതികാരം കേട്ടാല്‍ ഞെട്ടും!അവിഹിതം മറച്ച് വെച്ച ഭര്‍ത്താവിനോട് ഭാര്യചെയ്ത പ്രതികാരം കേട്ടാല്‍ ഞെട്ടും!

കഴിഞ്ഞ ദിവസം രാത്രിയില്‍ നൂറ് കണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തിലായിരുന്നു തവള കല്ല്യാണം നടന്നത്. തവളകളെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിപ്പിച്ചാല്‍ മഴ ലഭിക്കുമെന്നാണ് വിശ്വാസം.

Frog

കാലവര്‍ഷം കുറഞ്ഞതിനാല്‍ റോംഗ്‌ദോയി ഗ്രാമവും കടുത്ത വരള്‍ച്ചയിലാണ്. തവളകളെ വിവാഹം കഴിപ്പിക്കുന്നതോടെ വരുണ ദേവന്‍ പ്രസാദിക്കുമെന്നും അതിലൂടെ മഴ ലഭിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.

യൂത്ത് ലീഗുകാര്‍ക്ക് കല്യാണപ്പെണ്ണ് 'പൂമ്പാറ്റ'... ട്രോളി ട്രോളി കൊന്നു!!!!യൂത്ത് ലീഗുകാര്‍ക്ക് കല്യാണപ്പെണ്ണ് 'പൂമ്പാറ്റ'... ട്രോളി ട്രോളി കൊന്നു!!!!

റോഗ്‌ദോയില്‍ മാത്രമല്ല, അസമിലെ ഭൂരിഭാഗം പ്രദേശങ്ങളും വരള്‍ച്ച നേരിടുകയാണ്. കൃഷി സ്ഥലങ്ങള്‍ പലതും വരണ്ടുണങ്ങി കിടക്കുകയാണ്. ഇത്തരം അവസ്ഥയാണ് ഗ്രാമീണരെ തവള കല്ല്യാണം നടത്താന്‍ പ്രേരിപ്പിച്ചത്.

English summary
Frog weddings were solemnized by the Rongdoi village in Assam’s Jorhat district to please the Hindu Rain God Barun. Hundreds of village folk, young and old, boys and girls gathered at Rongdoi village community hall till late at night to witness the unconventional marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X