കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു, മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് അസം ജനതയോട് സര്‍ക്കാര്‍

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മിസോറാമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അസം ജനതയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടി വഷളായിരിക്കുകയാണ്. അസം സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇടപെട്ടതുമെല്ലാം വിഷയം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മിസോറാമിലേക്ക് പോകുന്നവരുടെ സുരക്ഷയ്ക്ക് ഉറപ്പ് നല്‍കാനാവില്ലെന്നാണ് അസം സര്‍ക്കാരിന്റെ നിലപാട്.

1

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

അസം-മിസോറാം അതിര്‍ത്തി തര്‍ക്കവും അതിനെ തുടര്‍ന്നുള്ള അക്രമവും വലിയ വാക്‌പോരിലേക്കാണ് നയിച്ചിരിക്കുന്നത്. അസം പോലീസാണ് അക്രമം ആരംഭിച്ചതെന്നതിന് തെളിവുണ്ടെന്ന് മിസോറം സര്‍ക്കാര്‍ പറയുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ അതിര്‍ത്തി വിഷയങ്ങള്‍ പറഞ്ഞ് പരിഹരിച്ച സമയത്ത് എങ്ങനെയാണ് ഇത്തരമൊരു അക്രമം പോലീസ് നടത്തുകയെന്ന് മിസോറം സര്‍ക്കാര്‍ ചോദിക്കുന്നു. അസം പോലീസിലെ ആറ് പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
Assam police in trouble to attack scooter passenger | Oneindia Malayalam

രണ്ട് സംസ്ഥാനങ്ങളുടെയും പോലീസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല്‍പ്പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി-യുവജന സംഘടനകും മിസോ സിവില്‍ സൊസൈറ്റിയും അടക്കമുള്ളവ വിദ്വേഷ പരാമര്‍ശങ്ങള്‍ അസമിനെതിരെ നടത്തുന്നുണ്ടെന്ന് അസം സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അസം പോലീസ് പറയുന്നു. പലരുടെയും കൈയ്യില്‍ ആധുനിക ആയുധങ്ങള്‍ വരെയുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ മിസോറാമിലേക്ക് യാത്ര ചെയ്യുന്നത് അസമിലെ ജനങ്ങള്‍ ഒഴിവാക്കണം. ജോലി സംബന്ധമായ കാര്യങ്ങള്‍ മിസോറാമില്‍ കഴിയുന്നവര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അസം പോലിസാണ് ആദ്യം വെടിവെച്ചതെന്ന് മിസോറം മുഖ്യമന്ത്രി സോറംതാംഗ പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ശര്‍മയുമായി സംസാരിച്ചെന്നും, അസം സര്‍ക്കാരിനെ ചില ഗൂഢ ശക്തികള്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും സോറംതാംഗ പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് അസം സര്‍ക്കാരും അതിനെ നേരിടുമെന്ന്

English summary
assam government advices people not to travel to mizoram after border violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X