Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പൗരന്മാർ അല്ലെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി: ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യന്‍ പൗരന്മാർ അല്ലെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്തെ വിദേശി ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച വ്യക്തികളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയത് സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അസമിൽ വിദേശി ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ചവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിന് 2025 ഫെബ്രുവരി 4-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ അഭയ് ഒക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു മാട്ടിയ ഡിറ്റൻഷൻ ക്യാമ്പിൽ കഴിയുന്ന 63 വിദേശികളെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.

assam

പുറത്താക്കല്‍ നടപടി ശക്തിപ്പെടുത്തിയതോടെ പല കുടുംബങ്ങളും തങ്ങളുടെ ബന്ധുക്കളുടെ തിരോധാനത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വരുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും പുറത്ത് വന്ന വീഡിയോകളിലൂടെയാണ് ഇവർ നിർബന്ധിത നാടുകടത്തിലിന് വിധേയരായതായി മനസ്സിലായതെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ നിലനിൽക്കുന്നവരെ ഈ പ്രക്രിയയിൽ ഉൾപ്പെടുത്തില്ല. ആരുടെയെങ്കിലും കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവർ അത് പൊലീസിന്റെ മുമ്പാകെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം വബംഗ്ലാദേശി പൗരന്മാരെന്ന് സംശയിക്കപ്പെടുന്നവരെ മനുഷ്യത്വരഹിതമായി 'തള്ളിവിടുക', നാടുകടത്തക എന്നിവയ്ക്കു വിധേയമാക്കുന്നതിനെ അപലപിച്ചുകൊണ്ട് സിപിഎ പിബി രംഗത്ത് വന്നു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരെ കൃത്യമായ നടപടിക്രമങ്ങൾക്കനുസൃതമായി സർക്കാർ കൈകാര്യം ചെയ്യണമെന്ന് പിബി നിർദേശിച്ചു.

പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുകയും യാതൊരു പരിശോധനയും കൂടാതെ അവരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ്. ചില യഥാർത്ഥ ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ പൗരന്മാരായി ഫോറിനേഴ്സ് ട്രൈബ്യൂണൽ പ്രഖ്യാപിച്ച പൗരന്മാരെ, അസം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ ഇപ്പോഴും പരിഗണനയിലാണെങ്കിലും, ബലപ്രയോഗത്തിലൂടെ പുറന്തള്ളുകയാണ്. ഇത് അനുവദിക്കരുത്.

ബിജെപി നേതൃത്വത്തിലുള്ള അസം സർക്കാർ വർഗീയ നയങ്ങൾ ശക്തമായി പിന്തുടരുകയാണ്, ഇപ്പോൾ 'തദ്ദേശീയ ജനത'യ്ക്ക് ആയുധം നല്കാൻ പോലും തീരുമാനിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം നിലനിർത്തുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അവരെ പുറന്തള്ളുന്നതും വർഗീയമായി തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആയുധം കൊടുക്കുന്നതും അല്ല പരിഹാരം.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ മതം ഉപയോഗിക്കരുതെന്ന് സിപിഐ എം സർക്കാരിനോട് ആവശ്യപ്പെടുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവർക്ക് ന്യായമായ വിചാരണ അനുവദിക്കണം. ദുരുദ്ദേശ്യമില്ലാതെ രാജ്യത്ത് പ്രവേശിച്ച ദരിദ്രരും രേഖകളില്ലാത്തവരുമായ കുടിയേറ്റക്കാരെ മാന്യമായി പരിഗണിക്കുകയും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുകയും വേണമെന്നും പിബി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+