കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായി 15 കോടിയുടെ ഇടപാട്...ഹിമന്ത ശര്‍മ നിയമം കാറ്റില്‍ പറത്തി, വാങ്ങിയത് കിറ്റുകള്‍!!

Google Oneindia Malayalam News

ഗുവാഹത്തി: സുരക്ഷാ കിറ്റുകളുടെ കാര്യത്തില്‍ അസം ആരോഗ്യ മന്ത്രി ഹിമന്ത ശര്‍മ എല്ലാ നിയമങ്ങളും തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം ചൈനയില്‍ നിന്ന് പിപിഇ കിറ്റുകള്‍ വാങ്ങുന്നത് അസമിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഹിമന്ത ശര്‍മ തീരുമാനമെടുത്തത്. ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് ശര്‍മ. ഗ്യാങ്ഷുവില്‍ നിന്ന് ബ്ലൂ ഡാര്‍ട്ട് കാര്‍ഗോ വഴി ഇന്ത്യയില്‍ നേരിട്ട് എത്തുന്നതാണ് രീതി. ഏപ്രില്‍ 15നാണ് ഗുവാഹത്തിയില്‍ വിമാനത്താവളത്തില്‍ ഷിപ്പ്‌മെന്റ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് ശേഷമാണ് ചൈനയില്‍ നിന്ന് പിപിഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

1

ആഗോള തലത്തില്‍ തന്നെ പ്രതിസന്ധിയുണ്ടായപ്പോഴാണ് ശര്‍മ ഇത്തരമൊരു നീക്കം നടത്തിയത്. ഒരേസമയം തീരെ മുന്നൊരുക്കമില്ലാത്തതും സര്‍ക്കാര്‍ നിയമം ലംഘിച്ചതുമായ കാര്യമാണ് ഇത്. 15 കോടി രൂപയാണ് ഈ ഓര്‍ഡറിനായി സര്‍ക്കാര്‍ ചെലവിട്ടത്. പത്ത് വ്യക്തികളാണ് ഓര്‍ഡര്‍ ചെയ്തത്. സര്‍ക്കാരിന്റെ പേരിലായിരുന്നു ഈ ഓര്‍ഡര്‍. 50000 കിറ്റുകളാണ് ഓര്‍ഡര്‍ ചെയ്തത്. അതേസമയം പണം മുന്‍കൂറായി നല്‍കണമെന്ന കരാറിലായിരുന്നു ഈ ഓര്‍ഡര്‍ നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ അഡ്വാന്‍സായി പണം നല്‍കാറില്ലെന്ന നിയമമാണ് ഇവിടെ തെറ്റിയത്. സാധനം കിട്ടി ബോധിച്ചാല്‍ മാത്രം പണം നല്‍കുന്നതാണ് എല്ലാ സര്‍ക്കാരുകളുടെയും രീതി.

അസമിലെ നിരവധി കരാറുകാരുമായി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ബന്ധമുണ്ട്. ഇയാള്‍ ഇവരോട് പറഞ്ഞാണ് ഈ പണം അഡ്വാന്‍സായി നല്‍കിയത്. പത്ത് പേരാണ് ഇതിനോട് യോജിച്ചത്. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ് 15 കോടി നല്‍കിയത്. അതേസമയം അസം സര്‍ക്കാര്‍ ഔദ്യോഗികമായി പണം കൈമാറിയാല്‍ വിതരണക്കാര്‍ ആ പണം കരാറുകാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. ഈ പണം അവര്‍ തിരിച്ചുകിട്ടാനുള്ള സാധ്യതയില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അവര്‍ സന്തോഷത്തോടെയാണ് സര്‍ക്കാരിനെ സഹായിച്ചതെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. പക്ഷേ ഹിമന്ത ശര്‍മയ്ക്ക് നിരവധി പ്രശ്‌നങ്ങളാണ് പിന്നീട് നേരിടേണ്ടി വന്നത്.

ഓര്‍ഡര്‍ ചെയ്ത കിറ്റുകള്‍ ഏപ്രില്‍ രണ്ടിനാണ ഹോങ്കോംഗില്‍ നിന്ന് പുറപ്പെട്ടത്. രണ്ട് മണിക്കൂറിനുള്ള ഈ കിറ്റുകള്‍ വിമാനത്തില്‍ എത്തിക്കണം. ഈ വിമാനം രണ്ട് മണിക്കൂറില്‍ അധികം എവിടെയെങ്കിലും നിന്നാല്‍ പൈലറ്റും സംഘവും രണ്ടാഴ്ച്ചയോളം ക്വാറന്റൈനില്‍ പോകേണ്ടി വരും. ഈ സാഹചര്യത്തില്‍ അധികം വിമാനങ്ങള്‍ 50000 കിറ്റുകള്‍ക്ക് മാത്രമായി ഇന്ത്യയിലേക്ക് വരാന്‍ തയ്യാറല്ലായിരുന്നു. യൂറോപ്പിലും അമേരിക്കയിലേക്കും നിരവധി വിമാനങ്ങല്‍ പോകുന്നുണ്ട്. അതാണ് ഓര്‍ഡറുകള്‍ അങ്ങോട്ട് പോകാന്‍ കാരണം. ഒടുവില്‍ ശര്‍മ സ്‌മൈല്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് ഈ കിറ്റുകള്‍ അസമിലെത്തിച്ചത്. സ്‌മൈല്‍ ഏഷ്യ എന്ന സംഘടന ഇവര്‍ക്കുണ്ട്. ഗ്യാങ്ഷുവില്‍ നിന്ന് ഗുവാഹത്തിയിലേക്ക് അഞ്ച് മണിക്കൂര്‍ നീണ്ട വിമാനയാത്രയിലൂടെയാണ് ഗുവാഹത്തിയില്‍ ഈ കിറ്റുകള്‍ എത്തിയത്. ദില്ലിയിലേക്ക് നിരവധി തവണ വിളിച്ചതിന് ശേഷമാണ് കിറ്റുകള്‍ ഗുവാഹത്തി വിമാനത്താവളത്തിന് പുറത്തെത്തിയത്.

English summary
assam health minister broke rules to get ppe kits from china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X