കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി സൂപ്പര്‍സോണിക് വേഗത്തില്‍, അനുമതി നല്‍കിയ ആദ്യ സംസ്ഥാനം അസം...

  • By Vishnu
Google Oneindia Malayalam News

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണ നിയമമായ ജിഎസ്ടിക്ക് അസം നിയമസഭ അനുമതി നല്‍കി. ജിഎസ്ടി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് അസം. രാജ്യസഭയും ലോകസഭയും പാസ്സാക്കിയ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരണമെങ്കില്‍ 29 സംസ്ഥാനങ്ങളില്‍ പതിനഞ്ചെണ്ണത്തിന്റെ പിന്തുണയും രാഷ്ട്രപതിയുടെ അംഗീകാരവും ആവശ്യമാണ്.

2017 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ രീതിയില്‍ നികുതി ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. ജിഎസ്ടി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍ സമന്വയിപ്പിച്ച് ഒറ്റ നികുതിയായി മാറും.

GST

സെന്‍ട്രല്‍ എസ്‌കൈസ് ഡ്യൂടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടികള്‍, സേവന നികുതി, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സര്‍ച്ചാര്‍ജുകള്‍, സെസ്സുകള്‍, വാറ്റ് അല്ലെങ്കില്‍ വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, എന്‍ട്രി ടാക്‌സ് എന്നിവ ഇല്ലാതാകും. അതേ സമയം സംസ്ഥാനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗമായ മദ്യത്തിനും പെട്രോളിയത്തിനും ജിഎസ്ടി ബാധകമല്ലെന്ന നിലപാടാളുള്ളത്.

എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!

സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബില്‍ സഹായകരമാകും. കേരളത്തിനും ബില്‍ വളരെ ഗുണം ചെയ്യുമെന്നാണ്‌ സാമ്പത്തിക വിദഗ്തര്‍ പറയുന്നത്. ചെറുകിട വ്യവസായികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ബില്‍ ഗുണം ചെയ്യും. എന്നാല്‍ ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ബില്‍ നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Read More: മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Assam became the first state to ratify the Constitution amendment bill related to the Goods and Services Tax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X