ബിജെപി എംപിക്കെതിരെ അസംഖാന്റെ ലൈംഗിക പരാമര്‍ശം: ലോക്‌സഭയില്‍ ബഹളം
ദില്ലി: സമാജ് വാദി പാര്‍ട്ടി എംപി ആസാം ഖാന്‍ രാമദേവിക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ വന്‍ ബഹളം. ലോക്സഭയില്‍ വ്യാഴാഴ്ച നടന്ന മുത്തലാഖ് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെ അസംഖാന്‍ നടത്തിയ പരാമര്‍ശമാണ് ബഹളത്തിന് കാരണമായത്. ''ആപ്കി ആങ്കണ്‍ മേന്‍ ആങ്കെയ്ന്‍ ദാല്‍കെ ബാത് കര്‍നെ കാ മാന്‍ കര്‍ത ഹ [നിങ്ങളുടെ ഉള്ളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ തോന്നുന്നു.] ' ഇതായിരുന്നു അസംഖാന്റെ വാക്കുകള്‍.
പ്രസ്താവനയെ തുടര്‍ന്ന് ഇത്തരത്തിലല്ല സംസാരിക്കേണ്ടതെന്ന് ബിജെപി എം പി രമാദേവി എതിര്‍ത്ത് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എന്റെ സഹോദരിയെ പോലെയാണെന്നായിരുന്നു അസംഖാന്റെ ഇതിനുള്ള മറുപടി. തുടര്‍ന്ന് ആസാം ഖാന്റെ അഭിപ്രായം ലോക്സഭയില്‍ കോളിളക്കമുണ്ടാക്കുകയും അദ്ദേഹം മാപ്പ് പറയണമെന്ന് സഭാംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ള ചെയര്‍ പുനരാരംഭിച്ചപ്പോള്‍ അദ്ദേഹം ആസാം ഖാനെ ശാസിക്കുകയും ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആക്ഷേപകരമായ ഭാഗം സഭയുടെ ഉള്ളടക്കത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അസംഖാന്‍ ക്ഷമാപണം നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തി. പാര്‍ലമെന്റില്‍ ഏറ്റവും മോശമായ ഭാഷ ഉപയോഗിക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് അഖിലേഷ് പറഞ്ഞു. അതേസമയം വിഷയത്തില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ച അസംഖാന്‍ പാര്‍ലമെന്ററി വിരുദ്ധമായ എന്തെങ്കിലും പറഞ്ഞാല്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. ആസാം ഖാനും അഖ്ലേഷ് യാദവും പിന്നീട് ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications