Video: അസമിൽ പുള്ളിപ്പുലി ആക്രമണം: വനപാലകർ ഉൾപ്പെടെ 13 പേർക്ക് പരിക്ക്, വൈറലായി വീഡിയോ
ജോർഹട്ട്: അസമിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.ജോർഹട്ടിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് വനപാലകർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായി ജോർഹട്ട് എസ്പി മോഹൻലാൽ മീണ അറിയിച്ചുപരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

ജോർഹട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പുലിയുടെ ആക്രമണം നടന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി മുള്ളുവേലി ചാടിക്കടന്ന് വാഹനത്തിന് നേരെ ആക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാടുകളാൽ ചുറ്റപ്പെട്ട ജോർഹട്ടിന്റെ പ്രാന്തപ്രദേശത്താണ് ആർഎഫ്ആർഐ സ്ഥിതി ചെയ്യുന്നത്.
അവിടെ നിന്നാണ് പുള്ളിപ്പുലി കാമ്പസിലേക്ക് എത്തിയത്. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അസമിലെ ജോർഹട്ടിൽ ഒരു വീടിന്റെ പരിസരത്ത് നിന്ന് പുള്ളിപ്പുലി വാനിലേക്ക് ചാടുന്നതാണ് വീഡിയോയിൽ ഉള്ളത്. വാനിനെ ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇടുങ്ങിയ റോഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവം ഷൂട്ട് ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തിനുള്ളിൽ ഇരുന്ന ഉദ്യോഗസ്ഥൻ അതിനെ പിന്തുടർന്നു.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications