അസം-മിസോറം അതിർത്തിയിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്, പ്രശ്നപരിഹാരത്തിന് ഇടപെട്ട് പ്രധാനമന്ത്രി
ദില്ലി: അസം-മിസോറം അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അസം സര്‍ക്കാരിന്റെ അനുമതിയില്ലാതെ മിസോറം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നാണ് വിവരം. അതിര്‍ത്തിയിലെ സംഘര്‍ഷം പൊലീസ് നിയന്ത്രിക്കുന്നുണ്ടെന്നും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമം പുറത്തുവിടുന്നുണ്ട്. മിസോറം സര്‍ക്കാര്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് അടിയന്തര മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
പ്രശ്നവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊണോവാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്കി. മിസോറം മുഖ്യമന്ത്രി സൊറംതങ്കയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. പ്രശ്നപരിഹാരത്തിന് സംയുക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നബാധിത മേഖലയില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ 15ഓളം കടകളും വീടുകളും അഗ്നിക്കിരയായി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications