കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം-മിസോറം അതിർത്തിയിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്, പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: അസം-മിസോറം അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അസം സര്‍ക്കാരിന്റെ അനുമതിയില്ലാതെ മിസോറം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

asam

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്നാണ് വിവരം. അതിര്‍ത്തിയിലെ സംഘര്‍ഷം പൊലീസ് നിയന്ത്രിക്കുന്നുണ്ടെന്നും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമം പുറത്തുവിടുന്നുണ്ട്. മിസോറം സര്‍ക്കാര്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് അടിയന്തര മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

പ്രശ്‌നവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊണോവാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കി. മിസോറം മുഖ്യമന്ത്രി സൊറംതങ്കയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. പ്രശ്‌നപരിഹാരത്തിന് സംയുക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നബാധിത മേഖലയില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ 15ഓളം കടകളും വീടുകളും അഗ്നിക്കിരയായി.

ശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടിശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടി

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമാണ് ഇപ്പോഴുള്ളത്, തുറന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി!!ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമാണ് ഇപ്പോഴുള്ളത്, തുറന്ന് പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി!!

Recommended Video

cmsvideo
For the first time, women soldiers in combat duty posted along LoC

English summary
Assam-Mizoram border clash; several people were injured after violent clashes, Centre Calls Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X