കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്വാറന്റൈന്‍ സൗകര്യങ്ങളുടെ സ്ഥിതി തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ കഷ്ടം'; എംഎല്‍എ അറസ്റ്റില്‍

Google Oneindia Malayalam News

ഗുവാഹത്തി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗ ബാധിതര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 4421 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു. അതിനിടെ അസമിലെ ക്വാറന്റൈന്‍ സൗകര്യങ്ങളെക്കുറിച്ചും കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയെ അറസ്റ്റ് ചെയ്തു. തടങ്കല്‍ പാളയങ്ങളേക്കാന്‍ മോശമാണ് ക്വാറന്റൈന്‍ സൗകര്യങ്ങളുടെ അവസ്ഥയെന്നായിരുന്നു പ്രതിപക്ഷ എംഎല്‍എയുടെ ആരോപണം.

എംഎല്‍എ അമിനുല്‍ ഇസ്ലാമിന്റേയും മറ്റൊരു വ്യക്തിയുടേയും ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കൊറോണ ബാധിതര്‍ക്കായുള്ള അസമിലെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള തടങ്കല്‍ പാളയങ്ങളേക്കാള്‍ അപകടവും മോശവുമാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്.

assam

സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും എംഎല്‍എ ആരോപിച്ചു. അതേസമയം തന്നെ ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരോട് ആരോഗ്യപ്രവര്‍ത്തകര്‍ മോശമായാണ് പെരുമാറുന്നതെന്നും ആരോഗ്യമുള്ള വ്യക്തികളെ പോലും കൊറോണ രോഗികളായി ചിത്രീകരിക്കുന്നതിന് വേണ്ടി അവര്‍ കുത്തിവെപ്പുകള്‍ നടത്തുകയാണെന്നും എംഎല്‍എ ആരോപിച്ചു.

എഐയുഡിഎഫ് എംഎല്‍എയായ അമിനുല്‍ ഇസ്ലാമിനെ തിങ്കളാഴ്ച്ച രാത്രിയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് ഇതുവരേയിം 26 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 25 പേരും നിസാമൂദിനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളവരാണ്. നിസാമുദീന്‍ കൊറോണയുടെ ഹോട്ട്‌സ്‌പോര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്.

കൊറോണ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും അത് തുടരുമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍. രണ്ടാഴ്ച്ച കൂടി ലോക്ഡൗണ്‍ നീട്ടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം തെലുങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവു വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 24 മരണങ്ങളും ഈ സമയത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 621 ആയി. 5 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. ദില്ലിയില്‍ 523 പേര്‍ക്കും തെലങ്കാനയില്‍ 321 പേര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 305 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രാജസ്ഥാന്‍-274, ആന്ധ്രാപ്രദേശ്-226, മധ്യപ്രദേശ്-165, കര്‍ണാടകം-151, ഗുജറാത്ത് -144, ജമ്മു കശ്മീര്‍ 109 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

English summary
Assam MLA Arrested For Controversial Remark On Coronavirus Quarantine Centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X