• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അസം എംഎല്‍എ; പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസും എജിപിയും

ഗുഹാവത്തി: അടുത്ത വര്‍ഷം നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ഭരണ കക്ഷിയായ ബിജെപി വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അസമില്‍ പാര്‍ട്ടിക്കിടയില്‍ തന്നെയും സഖ്യകക്ഷികള്‍ക്കിടയിലും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഈ പ്രശ്നങ്ങള്‍ക്ക് ഒരു വിധത്തില്‍ പരിഹം കണ്ടെത്തി വരുമ്പോഴാണ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം ശക്തമാവുന്നത്. ഒരു എംഎല്‍എയുടെ രാജി പ്രഖ്യാപനത്തോടെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തുകയും ചെയ്തിരിക്കുകയാണ്.

ഷിലാദിത്യ ദേവ്

ഷിലാദിത്യ ദേവ്

നേതാക്കളുടെ നിരന്തരമായ അവഗണനുയം ഗ്രൂപ്പിസവും കാരണം താന്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് എംഎല്‍എയായ ഷിലാദിത്യ ദേവ് കഴിഞ്ഞ ദിവസം പരസ്യമായി വ്യക്തമാക്കിയത്. ബിജെപി വിട്ടെങ്കിലും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിയമസഭാംഗമെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍

പത്രസമ്മേളനത്തില്‍

തന്‍റെ മണ്ഡലമായ ഹൊജായിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷിലാദിത്യ ദേവ് രംഗത്തെത്തിയത്. കഴിഞ്ഞ 30 വർഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുകയാണ് ഞാന്‍. എന്നാൽ ഇപ്പോൾ നമ്മളെപ്പോലുള്ളവർക്ക് പാര്‍ട്ടിയില്‍ ഒരു വിലയും ആരും കല്‍പ്പിക്കുന്നില്ല.

സംസ്ഥാനത്തെ പാര്‍ട്ടിയില്‍

സംസ്ഥാനത്തെ പാര്‍ട്ടിയില്‍

മന്ത്രിയാകാന്‍ വേണ്ടി ഒരു ചരടുവലികളും ഇതുവരെ താന്‍ നടത്തിയിട്ടില്ലെന്ന് എന്നെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് നാം രാഷ്ട്രീയത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഉണ്ടായി വരുന്നതെന്നും ഷിലാദിത്യ ദേവ് പറഞ്ഞു.

ജുലൈ 14 ന്

ജുലൈ 14 ന്

ഈ സാഹചര്യത്തില്‍ ആത്മാഭിമാനം ഉയര്‍ത്തുന്ന തീരുമാനത്തിലേക്ക് കടക്കുകയാണ് ഞാന്‍. തന്‍റെ അനുയായികളുമായി കൂടിയാലോചിച്ച ശേഷം ജുലൈ 14 ന് ഞാന്‍ വിരമിക്കുകയാണ്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബാക്കി തീരുമാനങ്ങള്‍ പിന്നീട് വിശദമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

cmsvideo
  Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
  തിരിച്ച് വളിച്ചില്ല

  തിരിച്ച് വളിച്ചില്ല

  സംസ്ഥാന ബിജെപി അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസിനെതിരേയും അദ്ദേഹം പരസ്യമായ വിമര്‍ശനം നടത്തി. ഇന്നലെ രാത്രി ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. ഉടന്‍ തിരിച്ചു വിളിക്കാമെന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. എന്നാല്‍ ഈ സമയം വരേയും അദ്ദേഹം തിരികെ വളിച്ചില്ല. ജുലൈ 14 ന് വിരമിക്കുമെന്ന് വാട്സാപ്പിലൂടെ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

  നേതാവില്ല

  നേതാവില്ല

  പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയുന്ന ഒരു നേതാവ് പോലും ഇന്ന് പാര്‍ട്ടിയില്‍ ഇല്ലെന്നും ദേവ് ആരോപിച്ചു. ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ വളരെ അധികം ആളുകള്‍ക്ക് മുന്നില്‍ ഈ പ്രശ്നം ഉന്നയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസം കാരണം ശരിയായ തീരുമാനം ഉണ്ടാവില്ല. ദേശീയ തലത്തിലേത് പോലെ ശക്തമായ നേതൃത്വം സംസ്ഥാനത്ത് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

   ലജ്ജ തോന്നുന്നതിനേക്കാൾ

  ലജ്ജ തോന്നുന്നതിനേക്കാൾ

  ബിജെപിയിൽ യാതൊരു വിലയും കല്‍പ്പിക്കപ്പെടാത്ത നേതാവാണ് ഇന്ന് ഞാന്‍. അതിനാൽ ജനങ്ങൾക്ക് മുന്നിൽ ലജ്ജ തോന്നുന്നതിനേക്കാൾ പാർട്ടി വിടുന്നതാണ് നല്ലത്. ഇത് ക്രിക്കറ്റ് പോലെയാണ്. നന്നായി കളിക്കുന്നതുവരെ ടീമിൽ ഉണ്ടായിരിക്കണം. അതിന് ശേഷവും ഞാൻ തുടരുകയാണെങ്കിൽ, പാർട്ടിക്ക് ക്ഷീണമുണ്ടാക്കും. ശേഷിക്കുന്ന 10 മാസം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  പാര്‍ട്ടിയിലെത്തിക്കാന്‍

  പാര്‍ട്ടിയിലെത്തിക്കാന്‍

  അതേസമയം, ദേവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ അസംഗണ പരിഷത്തും പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും എഐയുഡിഎഫും ആലോചിക്കുന്നുണ്ട്. നിലവില്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെങ്കിലും ബിജെപി വിട്ട് ഏറെക്കാലം സ്വതന്ത്രമായി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കണക്ക് കൂട്ടുന്നത്.

  വിലപേശല്‍ തന്ത്രമാണോ

  വിലപേശല്‍ തന്ത്രമാണോ

  അതേസമയം, വിലപേശല്‍ തന്ത്രമാണോ ദേവ് നടത്തുന്നതെന്ന സംശയവും ഉണ്ട്. അതിനാല്‍ ബിജെപി വിടുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം വന്നതിന് ശേഷം ദൂതന്‍മാര്‍ മുഖേന സമീപിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കാളുടെ പ്രതീക്ഷ. പ്രശ്ന പരിഹാര ശ്രമങ്ങളുമായി ബിജെപി നേതൃത്വവും സജീവമാണ്.

  നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

  English summary
  Assam MLA Shiladitya Dev Announces Retirement From BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more