ഗായികയ്ക്ക് എതിരെ ഫത്വ പുറപ്പെടുവിച്ചിട്ടില്ല!!! എല്ലാം വെറുതെ...
ആസം സ്വദേശിയായ നഹീദ് അഫ്രീന് എതിരെ 42 മുസ്ലീം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.
ഗുവാഹത്തി: റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മുസ്ലീം താരത്തിന് എതിരെ ഫത്വ പുറപ്പെടുവിച്ചെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ഫത്വ ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആസം സ്വദേശിയായ നഹീദ് അഫ്രീന് എതിരെ 42 മുസ്ലീം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഗുവാഹത്തിയിലേയും പരിസര പ്രദേശങ്ങളിലേയും പള്ളികളില്‍ നടത്തിയ പരിശോധനയില്‍ ഫത്വ പുറപ്പെടുവിച്ചെന്ന് പറയുന്ന പുരോഹതിര്‍ ഇല്ലെന്ന് വ്യക്തമായി.

ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ആണ് നഹീദ് അഫ്രിന് എതിരെ മുസ്ലീം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചത്. മുസ്ലീം പെണ്‍കുട്ടി പൊതുജന മധ്യത്തില്‍ പാട്ട് പാടരുതെന്നും, എല്ലാ മതപരമായി ചടങ്ങുകളില്‍ നിന്ന് നഹീദിനെ വിലക്കുന്ന എന്നുമായിരുന്നു ഫത്വയില് ഉണ്ടായിരുന്നത്.

ഗുവാഹത്തിലിയെ 42 മുസ്ലീം പണ്ഡിതരാണ് പെണ്‍കുട്ടിയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഗുവാഹത്തി, ഹോജായ് ജില്ലകളില്‍ നിന്ന് ഉള്ള മുസ്ലീം പുരോഹിതന്മാരാണ് ഫത്വ പുറപ്പെടുവിച്ചത് എന്നായിരുന്നു വിവരം

പാട്ട് തുടരാന്‍ തന്നെയാണ് തീരുമാനം എന്നായിരുന്നു ഫത്വയെ കുറിച്ച് പെണ്‍കുട്ടിയുടെ പ്രതികരണം. ദൈവം തനിക്ക് തന്നെ വരദാനമാണ് ഇത്. അത് പാതി വഴിയില്‍ ഉപേക്ഷിയ്ക്കാന്‍ ആവില്ലെന്നും നഹീദ് വ്യക്തമാക്കിയിരുന്നു.

സംഭവം ആസമിലെ മുസ്ലീ വിഭാഗത്തിന് തന്നെ നാണക്കേട് ആയി. തുടര്‍ന്ന് സംസ്ഥാനത്തെ ഉയര്‍ന്ന പുരോഹിത സംഘം ആരാണ് ഫത്വ പുറപ്പെടുവിച്ചതെന്ന് പരിശോധിച്ചത്. എന്നാല്‍ ഒരു നോട്ടീസ് അല്ലാതെ ഫത്വ പുറപ്പെടുവിച്ച ആളുകളുടെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.

നഹീന് എതിരെ ഫത്വ പുറപ്പെടുവിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ഗുവാഹത്തിയിലെ മുസ്ലീം പണ്ഡിതര്‍ വ്യക്തമാക്കി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications