കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ദേശീയ പൗരത്വ രജിസ്റ്റർ; അവസാനം ബിജെപി തന്നെ കുടുങ്ങി, പുറത്തായവരിൽ ഏറെയും ഹിന്ദു വോട്ടുകൾ....

Google Oneindia Malayalam News

Recommended Video

cmsvideo
അസം പൗരത്വ രജിസ്റ്ററില്‍ വെട്ടിലായി BJP | Oneindia Malayalam

ദില്ലി: അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി എല്ലാ കടന്നു കയറ്റക്കാരെയും പുറത്താക്കുമെന്നായിരുന്നു ബിജെപി സർക്കാരിന്റെ വാദം. അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായും പ്രഖ്യാപിച്ചിരുന്നു. പൗരത്വ രജിസ്റ്റർ വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് മാരത്തോൺ ചർച്ചയ്ക്ക് ശേഷം; പക്ഷേ, രണ്ടില കൈയ്യെത്താ ദൂരത്ത്...യുഡിഎഫ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് മാരത്തോൺ ചർച്ചയ്ക്ക് ശേഷം; പക്ഷേ, രണ്ടില കൈയ്യെത്താ ദൂരത്ത്...

എന്നാൽ അസമിലെ പൈരത്വ രജിസ്റ്റർ പുതുക്കി അന്തിമ റിപ്പോർട്ട് പുറത്ത് വന്നതോടെ വയ്യാവേലി പിടിച്ചിരിക്കുകയായണ് ബിജെപി. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീംകോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമ്മാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. ബംഗ്ലദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയില‍െ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു.

പുറത്താവരിൽ ഏറെയും ബംഗാളി ഹിന്ദുക്കൾ

പുറത്താവരിൽ ഏറെയും ബംഗാളി ഹിന്ദുക്കൾ

യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും നേരത്തെ പറഞ്ഞിരുന്നു. പുറത്താകപ്പെട്ടവരിൽ ഏറെയും 1971 മാർച്ച് 24ന് മുമ്പ് എത്തിയ ബംഗാളി ഹിന്ദുക്കളാണഅ. പുറത്താകുമെന്ന് കരുതിയ രണ്ട് ലക്ഷം പേരെങ്കിലും വ്യാജ രേഖകൽ നൽകി കടന്നു കൂടിയതായും ബിജെപി കരുതുന്നുണ്ട്. ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്.

കോൺഗ്രസ് പദ്ധതിയെ എതിർത്തു

കോൺഗ്രസ് പദ്ധതിയെ എതിർത്തു

പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. സമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നേകതാവായിരുന്നു ഇദ്ദേഹം. പിന്നീട് ബിജെപിയിലേക്ക് ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര റജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി.

മോദി സർക്കാർ പദ്ധതി

മോദി സർക്കാർ പദ്ധതി


എന്നാൽ ഇപ്പോൾ മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേസ കുടിയേറ്റക്കാരെ തരത്തുമെന്ന നിലപാടിലേക്ക് പിന്നീട് ബിജെപി മാറുകയായിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ട് വന്നതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വം കുടുങ്ങിയിരിക്കുകതയാണ്. പുറത്താകുന്നതിൽ ഭൂരിപക്ഷവും ബംഗാളി ഹിന്ദുക്കളാണെന്നത് ബിജെപിയെ തളർ‌ത്തുന്നുണ്ട്.

അമിത് ഷാ അസാമിലേക്ക്...

അമിത് ഷാ അസാമിലേക്ക്...

അതേസമയം ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അടുത്ത ആഴ്ച അസം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വടക്ക് കിഴക്കൻ കൊൺസിൽ യോഗത്തിനാണ് അദ്ദേഹം എത്തുന്നത്. എന്നാൽ പൗരത്വ രജിസ്റ്റർ വിഷയവും ചർച്ച ചെയ്യുമെന്നാണ് സൂചന. ഗുവാഹത്തിയിൽ ബിജെപി നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തും. പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്താലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൂന്ന് കോടിയലധികം പേർ പുറത്ത്

മൂന്ന് കോടിയലധികം പേർ പുറത്ത്


ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് അപ്പീല്‍ പോവാന്‍ അവസരമുണ്ട്. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്.

English summary
Assam National Citizenship Register; Most of the outsiders are Bengali Hindus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X