കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ജനസംഖ്യാ രജിസ്റ്റർ: അന്തിമ പട്ടിക പുറത്ത്, 3.30 കോടി അപേക്ഷകരുടെ വിവരങ്ങൾ ഓൺലൈനിൽ..

Google Oneindia Malayalam News

ഗുവാഹത്തി: ഏറെ വിവാദങ്ങൾക്കൊടുവിൽ അസം പൌരത്വ പട്ടികയിലുൾപ്പെട്ടവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. 3.30 കോടി ജനങ്ങളാണ് അസം സർക്കാരിന്റെ അസം പൌരത്വ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ പട്ടികയാണ് സെപ്തംബർ 14ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് എൻആർസി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഗുവാഹത്തിയിൽ അറിയിച്ചത്. പൌരത്വ പട്ടികയിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾക്കൊപ്പം ഒഴിവാക്കപ്പെട്ടവരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 ട്രില്യണിൽ എത്ര പൂജ്യമുണ്ട്? വീഡിയോബിജെപിയുടെ സാംബിത് പത്രയെ വെള്ളം കുടിപ്പിച്ച് കോൺഗ്രസ് നേതാവ്, 5 ട്രില്യണിൽ എത്ര പൂജ്യമുണ്ട്? വീഡിയോ

ആഗസ്റ്റ് 31നാണ് ദേശീയ പൌരത്വ പട്ടികയിൽ ഉൾപ്പെട്ടവരുടെ കണക്ക് അസം സർക്കാർ പ്രഖ്യാപിച്ചത്. വിശദമായി പട്ടിക പരിശോധിക്കുന്നതിന്. www.nrcassam.nic.in അല്ലെങ്കിൽ www.assam.mygov.in എന്ന് വെബ്സൈറ്റുകൾ സന്ദർശിച്ചാൽ മതിയാകും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും പേര് വിവരങ്ങൾക്കൊപ്പം അവരുയർത്തുന്ന വാദങ്ങളും ലക്ഷ്യങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

nrc-1567212554

അസം പൌരത്വ രജിസ്റ്ററിലേക്ക് അപേക്ഷ നൽകിയ 3,30,27,661 അപേക്ഷകരിൽ 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഒഴിവാക്കപ്പെട്ടവർക്ക് എല്ലാത്തരത്തിലുള്ള നിയമസഹായങ്ങളും നൽകുമെന്ന് അസം സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഹൈക്കോടതികളെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് പിന്തുണ നൽകുക. പട്ടിക പരിശോധിക്കുന്നത് എങ്ങനെ?

1 www.nrcassam.nic.in അല്ലെങ്കിൽ www.assam.mygov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

2 സപ്ലിമെന്ററി ഇൻക്ലൂഷൻസ്/ എക്സ്ക്ലൂഷൻസ് ലിസ്റ്റ് (ഫൈനൽ എൻആർസി) സ്റ്റാറ്റസ് എന്ന ലിങ്കിൽ നോക്കുക.

3 ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ടൈപ്പ് ചെയ്ത് പേര് ദേശീയ പൌരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.

അന്തിമ പട്ടിക പുറത്തുവരുന്നതിനൊപ്പം ലിസ്റ്റിൽ ഉൾപ്പെടാത്തവരെ പാർപ്പിക്കുന്നതിനുള്ള തടങ്കൽ കേന്ദ്രവും നിർമാണത്തിലിരിക്കുകയാണ്. പട്ടികയിൽ ഉൾപ്പെടാത്ത ഇന്ത്യക്കാരെയും തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റും. 3000 പേരെ തടങ്കലിൽ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രമാണ് കേന്ദ്രസർക്കാർ 45 കോടി ചെലവഴിച്ച് ഗോൽപ്പാറയിൽ നിർമിക്കുന്നത്. നിലവിൽ ആറ് തടങ്കൽ കേന്ദ്രങ്ങളാണ് ജില്ലാ ജയിലിലുള്ളത്.

നിരവധി യഥാർത്ഥ ഇന്ത്യക്കാർ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. എന്നാൽ ഇവർ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരക്കാർക്ക് ഫോറിനേഴ്സ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും പഠോവാരി വ്യക്തമാക്കിയത്. നേരത്തെ 100 ആയിരുന്ന ഫോറിൻ ട്രിബ്യൂണലിന്റെ പരിധി 300 ആക്കി ഉയർത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

English summary
Assam NRC Final List: Names of all 3.30 crore applicants published online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X