• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസമില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം.... പ്രതിപക്ഷ നേതാവ് ബിജെപിയിലേക്ക്, കളി തുടങ്ങി ബിജെപി!!

ഗുവാഹത്തി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു. മധ്യപ്രദേശില്‍ കമല്‍നാഥിനെ പോലെ അസമില്‍ മുതിര്‍ന്ന നേതാവ് തരുണ്‍ ഗൊഗോയിയാണ് വില്ലനായിരിക്കുന്നത്. നേരത്തെ ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാവുകയാണ്. ബദറൂദ്ദീന്‍ അജ്മലുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്.

നിലവിലെ സാഹചര്യത്തില്‍ അസമില്‍ വന്‍ സ്വാധീനം കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്നു. ബിജെപിയെ പലവിഷയങ്ങളിലും അവര്‍ പ്രതിരോധത്തിലാക്കിയിരുന്നു. പൗരത്വ നിയമ പ്രക്ഷോഭങ്ങളും കോണ്‍ഗ്രസിന് അനുകൂലമായി തന്നെയായിരുന്നു വന്നത്. എന്നാല്‍ തരുണ്‍ ഗൊഗോയിയുടെ അനാവശ്യ ഇടപെടലുകള്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞുകൊണ്ടുള്ള സമീപനവും പ്രതിപക്ഷ നേതാക്കളെ അടക്കം ചൊടിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന് ചാഞ്ചാട്ടം

കോണ്‍ഗ്രസിന് ചാഞ്ചാട്ടം

ദിവസങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കളുടെ പോര് കടുക്കുകയാണ്. നേരത്തെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി അജിത് ഭൂയനെ തരുണ്‍ ഗൊഗോയിയും ബദറുദ്ദീന്‍ അജ്മലും ചേര്‍ന്ന് പിന്തുണച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഭൂയനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനിച്ചിരുന്നില്ല. ബദറുദീന്‍ അജ്മലിന്റെ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസില്‍ ധാരണയായിരുന്നില്ല. ഇതെല്ലാം ഗൊഗോയ് ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ്. എല്ലാം സ്വന്തം ഇഷ്ടത്തിന് നടപ്പാക്കുന്ന രീതിയും ഹൈക്കമാന്‍ഡിന്റെ പിന്തുണയും ഗൊഗോയിക്കുണ്ട്.

കളി തുടങ്ങി ബിജെപി

കളി തുടങ്ങി ബിജെപി

ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ നേരത്തെ തന്നെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് വെളിപ്പെടുത്തിയിരുന്നു. ബരക് വാലി എംഎല്‍എ രാജ്ദീപ് ഗൊവാല അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുമെന്നും ശര്‍മ പറഞ്ഞിരുന്നു. ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യമാണ് ഇവരുടെ പ്രധാന പ്രശ്‌നമെന്ന് ഹിമന്ത പറഞ്ഞു. കോണ്‍ഗ്രസ് സെല്‍ഫ് ഗോള്‍ അടിക്കുന്നതില്‍ മികവുണ്ട്. അജ്മലുമായി സഖ്യമുണ്ടാക്കിയതോടെ കോണ്‍ഗ്രസ് അടുത്ത 100 കൊല്ലത്തേക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പില്ലാത്ത പാര്‍ട്ടിയാണെന്നും ഹിമന്ത പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാടിക്കാനുള്ള ചര്‍ച്ചകളിലാണ് ബിജെപി.

തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അടുത്തിടെ അസമില്‍ നടക്കുന്നുണ്ട്. ഇത് ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ ബദറുദ്ദീന്‍ അജ്മലിന് കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നല്‍കേണ്ടി വരും. തരുണ്‍ ഗൊഗോയിക്കെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സീനിയര്‍ നേതാക്കളുമായോ ഹൈക്കമാന്‍ഡുമായി ആലോചിക്കുക പോലും ചെയ്യാതെയാണ് ഗെഗോയ് ഈ സഖ്യമുണ്ടാക്കിയത്. ഇതിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യമുണ്ടാകുമെന്നും ഗൊഗോയ് പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് ഇടഞ്ഞു

പ്രതിപക്ഷ നേതാവ് ഇടഞ്ഞു

ഗൊഗോയിയെ തള്ളി പ്രതിപക്ഷ നേതാവ് ദേബബ്രത സാക്കിയ രംഗത്ത് വന്നിട്ടുണ്ട്. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സാക്കിയ പറഞ്ഞു. സാക്കിയ ഗൊഗോയിയുമായി ഇടഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കാനാണ് ദേബബ്രതയുടെ തീരുമാനം. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരും. രാജ്ദീപ് ഗൊവാലയും ഇക്കൂട്ടത്തിലുണ്ടാവും. പ്രതിപക്ഷ നേതാവ് തന്നെ പാര്‍ട്ടി വിട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകരും. ഉപമുഖ്യമന്ത്രിയാവുമെന്ന് പ്രവചിക്കപ്പെടുന്ന നേതാവ് ദേബബ്രത.

ജയം ഉറപ്പില്ല

ജയം ഉറപ്പില്ല

ബദറുദ്ദീന്റെ പാര്‍ട്ടി ബംഗാളില്‍ നിന്ന് അസമിലെത്തിയ മുസ്ലീങ്ങളുടെ പാര്‍ട്ടിയാണ്. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റാണ് ഈ പാര്‍ട്ടി നേടിയത്. കോണ്‍ഗ്രസ് നേടിയത് 26 സീറ്റും. അജ്മലുമായി സഖ്യമുണ്ടാക്കിയാല്‍ വന്‍ നേട്ടമുണ്ടാകുമെന്നാണ് ഗൊഗോയ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ചായത്തോട്ടങ്ങളിലെ ആദിവാസി വിഭാഗത്തിനെയാണ് വന്‍ വോട്ടുബാങ്കായി കാണുന്നത്. അസം ഗണ പരിഷത്ത് നേടിയ 14 സീറ്റില്‍ ചിലത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ബിജെപി സഖ്യത്തെ വീഴ്ത്താനാവില്ലെന്ന മനോഭാവത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

മധ്യപ്രദേശിലെ സാഹചര്യം

മധ്യപ്രദേശിലെ സാഹചര്യം

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പലവട്ടം സോണിയയെയും രാഹുലിനെയും കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കാതെയാണ് പടിയിറങ്ങിയത്. അസമിലും സമാന സാഹചര്യമാണ് ഉള്ളത്. പത്ത് എംഎല്‍എമാര്‍ സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അവര്‍ക്ക് കത്തയച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സോണിയ ഇതുവരെ കത്ത് പരിഗണിച്ചിട്ടില്ല. മധ്യപ്രദേശില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ സോണിയ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

126 സീറ്റുകളാണ് അസമില്‍ ഉള്ളത്. ഇതില്‍ 40 സീറ്റുകളാണ് മുസ്ലീം ഭൂരിപക്ഷ സീറ്റുകള്‍. ബദറുദ്ദീന്‍ അജ്മലുമായി സഖ്യമുണ്ടാക്കിയാല്‍ ഈ 40 സീറ്റില്‍ വിജയിക്കാനേ സാധിക്കൂ. ബാക്കിയുള്ള സീറ്റില്‍ തകര്‍ന്നടിയുമെന്ന് എംഎല്‍എമാരും പറയുന്നു. മുസ്ലീങ്ങളുടെ പാര്‍ട്ടിയായി ബിജെപി, കോണ്‍ഗ്രസിനെ മുദ്രകുത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗൊഗോയ് മകന്‍ ഗൗരവിനെ വളര്‍ത്താനാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ മകനെ പോലും രക്ഷിക്കാന്‍ സഖ്യത്തിനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. എജിപിയുടെ വോട്ടുബാങ്ക് സിഎഎ അനുകൂല നിലപാട് കൊണ്ട് പൊളിയുമെന്നും, പക്ഷേ കോണ്‍ഗ്രസ് മുസ്ലീം സ്‌നേഹം കാണിച്ചാല്‍ അത് വലിയ തിരിച്ചടിയാവുമെന്നും സോണിയക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

അഴിച്ചുപണി അത്യാവശ്യം

അഴിച്ചുപണി അത്യാവശ്യം

പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് മകന്‍ ഗൗരവിനെ എത്തിക്കുകയാണ് ഗൊഗോയിയുടെ ലക്ഷ്യം. എന്നാല്‍ ഇത് ഫലം കാണില്ല. പാര്‍ട്ടി അധ്യക്ഷന്‍ റിപുണ്‍ ബോറയെ മാറ്റാനാ്ണ് പ്രധാന ആവശ്യം. ഇത് ഹൈക്കമാന്‍ഡിന് മുന്നിലെത്തിയാണ് നേതാക്കള്‍ അറിയിച്ചത്. നഗൗണിലും ബ്രഹ്മപുത്രയിലും ബിജെപിക്ക് കോണ്‍ഗ്രസ് കുതിപ്പുണ്ടാക്കുമോ എന്ന ഭയമുണ്ട്. അസം ഗണ പരിഷത്തില്‍ വിഭാഗീയത രൂക്ഷമായതും കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. നിലവില്‍ സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ തമ്മിലടി ഒരു സംസ്ഥാനത്ത് കൂടി അവര്‍ക്ക് അധികാരം ലഭിക്കുന്നത് ഇല്ലാതാക്കും.

English summary
assam opposition leader may quit congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X