കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചാല്‍ സഖ്യമാവാമെന്ന് എഐയുഡിഎഫ്

Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന പ്രഖ്യാപനവുമായി അസം പാര്‍ട്ടിയായ ആള്‍ ഇന്ത്യ യുണൈറ്റൈഡ് ഡെമോക്രാറ്റിക് ഫ്രണ്ട്. പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന് ശക്തമായ ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നതിനിടെയാണ് അസം പാര്‍ട്ടിയുടെ പ്രഖ്യാപനം.

Recommended Video

cmsvideo
Assam Party Back Priyanka Gandhi For Rajyasabha | Oneindia Malayalam

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയേയും ഇത്തവണ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാരിനെതിരെ ഉപരിസഭയില്‍ പാര്‍ട്ടിയുടെ ഉറച്ച ശബ്ദമാകാന്‍ പ്രിയങ്ക ഗാന്ധിയ്ക്ക് കഴിയുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സഖ്യമാവാമെന്ന് അസം പാര്‍ട്ടി

സഖ്യമാവാമെന്ന് അസം പാര്‍ട്ടി

രാജ്യസഭയിലേക്ക് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്നാണ് എഐയുഡിഎഫ് മേധാവി ബദറുദ്ദീന്‍ അജ്മല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായുള്ള സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അസമില്‍ നിന്നും ദില്ലിയില്‍ നിന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അജ്മലിനെ ബന്ധപ്പെട്ടിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അസം തെരഞ്ഞെടുപ്പ്

അസം തെരഞ്ഞെടുപ്പ്


വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും സഖ്യം രൂപീകരിക്കാനുള്ള സാധ്യതകള്‍ അറിയാനുള്ള ഒരു ശ്രമം കൂടായായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ നിന്നും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥി ഒന്നുകില്‍ പ്രിയങ്ക ഗാന്ധിയോ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുനിന്നുള്ളവര്‍ ആകണമെന്നാണ് എഐയുഡിഎഫിന്റെ ആവശ്യം

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ എഐയുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധിയും ഹൈക്കമാന്‍ഡുമാണെന്നും അസം കോണ്‍ഗ്രസ് പ്രസിഡണ്ട് രാജ്യസഭ എംപിയുമായ റിപുണ്‍ ബോറ പറഞ്ഞു. എഐയുഡിഎഫിന്റെ വാഗ്ദാനം സ്വീകരിക്കുന്നതിന് മുന്‍പ് ഹൈക്കമാര്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചു.

മധ്യപ്രദേശിലും പ്രിയങ്ക ഗാന്ധി

മധ്യപ്രദേശിലും പ്രിയങ്ക ഗാന്ധി

മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിലും രാജ്യസഭയിലേക്ക് പ്രിയങ്കഗാന്ധി തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. പ്രിയങ്ക വന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ഇവരുടെ വാദം. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി ജോതി രാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും ഉടലെടുക്കുന്നത്. പിന്നാലെ ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു.

 പൗരത്വ പ്രതിഷേധം

പൗരത്വ പ്രതിഷേധം

പ്രിയങ്ക ഗാന്ധി ഛത്തീസ്ഗണ്ഡില്‍ നിന്നും രാജ്യസഭയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മുഖമായി മാറിയ ആരെയങ്കിലും മത്സരിപ്പിക്കണമെന്ന ആലോചന കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കളും രാജ്യസഭംഗങ്ങളുമായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിങ്, എന്നിവരുടെ രാജ്യസഭ കലാവധി അവസാനിക്കാറായി. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. വരും മാസങ്ങളില്‍ രാജ്യസഭയിലേക്ക് 68 സീറ്റുകളിലാണ് ഒഴിവ് ഉണ്ടാകുക. ഏപ്രിലില്‍ മാത്രം 51 സീറ്റുകളില്‍ ഒഴിവ് വരും.

English summary
The AIUDF might offer an alliance with Congress if the party general secretary Priyanka Gandhi Vadra is a candidate for the Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X