കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെടിവച്ച് കൊന്നയാളെ ചാടിച്ചവിട്ടി; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍, അസമില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ഗുവാഹത്തി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ആണ് വ്യാഴാഴ്ച വൈകീട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൈയ്യേറ്റക്കാരെന്ന് ആരോപിച്ച് അസം പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതായിരുന്നു വാര്‍ത്ത. നാട്ടുകാര്‍ക്കെതിരെ പോലീസ് വെടിവച്ചു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. നെഞ്ചില്‍ വെടികൊണ്ട് നിലത്തുവീണ വ്യക്തിയെ പോലീസുകാര്‍ ക്രൂരമായി അടിക്കുകയായിരുന്നു.

Recommended Video

cmsvideo
Police arrests photographer who was seen thrashing injured man during Eviction operation

ഇതിനിടെയാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ് കിടന്നയാളെ ചാടിച്ചവിട്ടിയത്. മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫറുടെ ക്രൂരതയുടെ വീഡിയോ പുറംലോകം കണ്ടതോടെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരാണ് ഈ മനുഷ്യന്‍? യോഗിയെ കുടഞ്ഞ് യുഎഇ രാജകുമാരി... ഹിന്ദ് ഫൈസല്‍ ഖാസിമി വീണ്ടും!!ആരാണ് ഈ മനുഷ്യന്‍? യോഗിയെ കുടഞ്ഞ് യുഎഇ രാജകുമാരി... ഹിന്ദ് ഫൈസല്‍ ഖാസിമി വീണ്ടും!!

1

അസമിലെ ദാറംഗ് ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. വീടില്ലാത്തവര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി താമസിക്കുന്ന മേഖലയിലാണ് സംഭവം. ഒഴിപ്പിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും പോലീസും എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കിവരികയാണ്. എന്നാല്‍ വീടില്ലാത്ത ജനങ്ങള്‍ ദശാബ്ദങ്ങളായി താമസിക്കുന്ന മേഖലയില്‍ നിന്നാണ് പോലീസ് ഒഴിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2

ഒഴിപ്പിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ ജനങ്ങള്‍ കല്ലെറിയുകയായിരുന്നു. പോലീസ് തിരിച്ചുവെടിവച്ചു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കുമായി 20 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് എസ്പി സുശാന്ത ബിശ്വ ശര്‍മ പറയുന്നത്. ഇതിനിടെയാണ് വെടിയേറ്റ് നിലത്തുവീണ് കിടന്നയാളെ പോലീസുകാരും ഫോട്ടോ ഗ്രാഫറും ക്രൂരമായി അടിച്ചുകൊന്നത്.

3

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഫോട്ടോ ഗ്രാഫറുടെ ക്രൂരതയുടെ വീഡിയോ പങ്കുവച്ചു. പോലീസുകാര്‍ ജനങ്ങളെ വെടിവച്ച് കൊന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് അസം സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടെ ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തു. ബിജയ് ശങ്കര്‍ ബനിയ എന്നയാളാണ് അറസ്റ്റിലായത്.

4

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ബനിയ. അസം സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിയൊഴിപ്പിക്കല്‍ പദ്ധതികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ജില്ലാ ഭരണകൂടം പ്രത്യേകം നിയമിച്ചതായിരുന്നു ഇയാളെ. എന്നാല്‍ പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് ഇയാള്‍ പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ചാടിച്ചവിട്ടുമ്പോള്‍ വെടിയേറ്റ് കിടന്നയാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചവിട്ടുകയും മുഖത്ത് ഇടിക്കുകയും ചെയ്ത ഫോട്ടോ ഗ്രാഫറെ പോലീസുകാര്‍ തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

5

പോലീസിനെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മരങ്ങള്‍ക്ക് പിന്നിലൊളിച്ചു. ഫോട്ടോഗ്രാഫര്‍ തിരിച്ചോടി വരുന്നതും പിന്നാലെ പ്രദേശവാസി കല്ലുമായി വരുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വേളയില്‍ പോലീസുകാര്‍ ഇടപെട്ട് പ്രതിഷേധക്കാരനെ അടിക്കുകയും നെഞ്ചില്‍ വെടിവച്ച് കൊല്ലുകയും ചെയ്തു. തുടര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വീണ്ടുമെത്തി ക്രൂരത കാണിച്ചത്.

6

എന്താണ് വെടിവയ്പ്പുണ്ടാകാനുള്ള കാരണം എന്ന് കണ്ടെത്താല്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈക്കോടതിയിലെ റിട്ടയേഴ്ഡ് ജഡ്ജിയാണ് അന്വേഷണം നടത്തുക. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വെടിവയ്പ്പാണിതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദശാബ്ദങ്ങളായി ഇവിടെ താസമിക്കുന്ന കുടുംബങ്ങളെ ബദല്‍ സംവിധാനം കാണാതെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

7

800ഓളം കുടുംബങ്ങളാണ് മേഖലയില്‍ കഴിയുന്നത്. ഇവരുടെ പൂര്‍വികരും ഇവിടെ തന്നെയാണ് കഴിഞ്ഞിരുന്നതത്രെ. പുനരിധിവാസ പദ്ധതി പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് ഒഴിപ്പിച്ചാല്‍ ഞങ്ങള്‍ എവിടേക്ക് പോകുമെന്ന് കുടുംബങ്ങള്‍ ചോദിക്കുന്നു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ സഹോദരന്‍ സുശാന്ത ബിശ്വ ശര്‍മയാണ് ജില്ലാ പോലീസ് മേധാവി.

English summary
Assam photographer Who Kicked injured man during Clashes in Darrang Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X