കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ വരുന്നു; വിവാദ നീക്കവുമായി ബിജെപി സര്‍ക്കാര്‍

Google Oneindia Malayalam News

ഗുവാഹത്തി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കിയ ഏക സംസ്ഥാനമാണ് അസം. അന്തിമ പട്ടിക പുറത്തിറക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തുള്ളത്. ഇതില്‍ ആറ് ലക്ഷത്തോളം മുസ്ലിങ്ങളാണെന്നാണ് കണക്ക്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കിയത്.

എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അസമില്‍ നടപ്പാക്കിയ എന്‍ആര്‍സിയില്‍ സംസ്ഥാന സര്‍ക്കാരിന് തന്നെ ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. തദ്ദേശീയരായ മുസ്ലിങ്ങളുടെ കൃത്യമായ കണക്ക് എടുക്കാന്‍ സംസ്ഥാനത്ത് പ്രത്യേക സര്‍വ്വെ നടത്താന്‍ ആലോചിക്കുകയാണ് അസമിലെ ബിജെപി സര്‍ക്കാര്‍. വിശദാംശങ്ങള്‍...

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്തുക

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്തുക

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വ്വെ നടത്താന്‍ അസം സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമവിരുദ്ധരായ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒട്ടേറെയുള്ള സംസ്ഥാനമാണ് അസം. എന്‍ആര്‍സിയില്‍ ബിജെപിയിലെ പ്രമുഖര്‍ സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.

ഇവരാണ് തദ്ദേശീയര്‍

ഇവരാണ് തദ്ദേശീയര്‍

തദ്ദേശീയരായി കണക്കാക്കപ്പെടുന്ന ഗൊരിയ, മൊരിയ, ജോലാ, ദേസി എന്നീ ആദിവാസി സമൂഹത്തെ കണ്ടെത്തുകയാണ് സര്‍വ്വെയുടെ ലക്ഷ്യം. ഈ സമുദായ നേതാക്കളുടെ ഒരു യോഗം അസം ന്യൂനപക്ഷ ക്ഷേമ മന്ത്രി രഞ്ജിത്ത് ദത്ത വിളിച്ചുചേര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഈ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

അസമില്‍ 1.3 കോടി മുസ്ലിങ്ങള്‍

അസമില്‍ 1.3 കോടി മുസ്ലിങ്ങള്‍

അസമില്‍ 1.3 കോടി മുസ്ലിം ജനസംഖ്യയുണ്ട്. ഇതില്‍ 90 ലക്ഷം പേരും ബംഗ്ലാദേശി വംശജരാണെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 40 ലക്ഷം പേര്‍ വിവിധ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. തദ്ദേശീയരായ ഇവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അസം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ മുമിനുല്‍ അവ്വല്‍ പറഞ്ഞു.

ക്ഷേമ പദ്ധതികളുടെ ഗുണം എത്തിക്കാന്‍...

ക്ഷേമ പദ്ധതികളുടെ ഗുണം എത്തിക്കാന്‍...

തദ്ദേശീയരായ മുസ്ലിങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് കൃത്യമായ രേഖയുണ്ടാക്കുകയാണ് പുതിയ സര്‍വ്വെയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

എന്‍ആര്‍സി പോരേ?

എന്‍ആര്‍സി പോരേ?

ബംഗ്ലാദേശി വംശജരായ ലക്ഷക്കണക്കിന് ജനങ്ങള്‍ എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ആര്‍സിയെ വിശ്വാസമില്ലെന്ന് ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. ഇപ്പോള്‍ തദ്ദേശീയരെ കണ്ടെത്താന്‍ ശ്രമിച്ചില്ലെങ്കില്‍ ഒരുവേള എല്ലാ തദ്ദേശീയരും അസമിന് പുറത്താകുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ല്‍ ആവശ്യപ്പെട്ടു

2015ല്‍ ആവശ്യപ്പെട്ടു

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്തണം. എന്നാല്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പമാകും. ഞാനും ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ്. 2015ല്‍ തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പ്രത്യേക സര്‍വ്വെ നടത്തണമെന്നാവശ്യപ്പെട്ട് തങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ടിരുന്നുവെന്നും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ

സര്‍വ്വെ നടത്തുന്നതിന് രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ആവശ്യമാണ്. എങ്കില്‍ മാത്രമേ സര്‍വ്വെക്ക് നിയമ പിന്‍ബലമുണ്ടാകൂ. അനുമതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ മുമിനുല്‍ അവ്വല്‍ പറഞ്ഞു.

മാര്‍ച്ചിന് ശേഷം

മാര്‍ച്ചിന് ശേഷം

എല്ലാ രേഖകളും ശരിയാക്കുന്നതിന് മാര്‍ച്ച് വരെ സമയം വേണമെന്ന മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷമാകും സര്‍വ്വെ നടപടികള്‍ ആരംഭിക്കുക. സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് എല്ലാ നടപടികളും പുരോഗമിക്കുന്നതെന്നും മുമിനുല്‍ അവ്വല്‍ പറഞ്ഞു.

വിവാദമായ നീക്കം

വിവാദമായ നീക്കം

കണക്കെടുപ്പ് നടത്തുന്നതിന് വേണ്ട ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പില്‍ നിന്ന് വിട്ടുതരാന്‍ ആവശ്യപ്പെടും. എല്ലാ ഗ്രാമങ്ങളിലും സര്‍വ്വെ നടത്തുക ഇവരാകുമെന്നും മുമിനുല്‍ അവ്വല്‍ പറഞ്ഞു. ഒരുപക്ഷേ, വീണ്ടും ദേശീയതലത്തില്‍ വിവാദമാകാന്‍ സാധ്യതയുള്ള നീക്കമാണ് അസമിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്നത്.

 സുപ്രീംകോടതിയില്‍...

സുപ്രീംകോടതിയില്‍...

കഴിഞ്ഞവര്‍ഷം അസമില്‍ തയ്യാറാക്കിയ എന്‍ആര്‍സിയില്‍ 40 ലക്ഷം പേര്‍ പുറത്തായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി വീണ്ടും പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് 19 ലക്ഷം പേര്‍ പുറത്തായ പട്ടിക തയ്യാറാക്കിയത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണണയിലാണ്.

Recommended Video

cmsvideo
Protest against CAA: Mass Resignation From BJP In Kerala | Oneindia Malayalam
ആരാണ് ഇന്ത്യക്കാര്‍

ആരാണ് ഇന്ത്യക്കാര്‍

ഒടുവില്‍ തയ്യാറാക്കിയ എന്‍ആര്‍സിയില്‍ പുറത്തുള്ള 19 ലക്ഷം പേരില്‍ കൂടുതലും ഹിന്ദുക്കളാണ്. ഇവര്‍ യഥാര്‍ഥ ഇന്ത്യക്കാരാണെന്ന് ബിജെപി പറയുന്നു. ബംഗ്ലാദേശികളായ ഒട്ടേറെ മുസ്ലിങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനിടെയാണ് തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ അസം സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ട എല്ലാ മുസ്ലിങ്ങള്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനംഅടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

English summary
Assam Planning Survey To Identify Indigenous Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X