കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

590 കിലോ കഞ്ചാവ് പിടിച്ച പിന്നാലെ അസം പോലീസിന്‍റെ കിടിലം ട്വീറ്റ്, എജ്ജാതിയെന്ന് ട്വിറ്റര്‍

  • By
Google Oneindia Malayalam News

ഗുവാഹട്ടി: ട്രോളുകളിലൂടെ ജനങ്ങളുമായി സംവദിക്കുന്ന കേരള പോലീസ് വേറെ ലെവലാണെന്ന് നമ്മള്‍ മലയാളിക്കറിയാം. എന്നാല്‍ തങ്ങളുടെ വേറിട്ട ട്വീറ്റിലൂടെ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ് അസം പോലീസ്. 590 കിലോ കഞ്ചാവ് പിടിച്ച ശേഷം പ്രതികളെ പിടികൂടാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെ

assampolice

<strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!</strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!

ദുബരിയിലെ ചാഗോളിയ ചെക്ക് പോയിന്‍റില്‍ നിന്ന് ജൂണ്‍ മൂന്നിനാണ് പോലീസ് 590 കിലോ കഞ്ചാവ് പിടികൂടിയത്. പിന്നാലെ വന്ന ട്വീറ്റ് ഇങ്ങനെ 'ചെക്കോളിയ ചെക്ക് പോയന്‍റില്‍ നിങ്ങളുടെ 590 കിലോ കഞ്ചാവും അത് കടത്തിയ ട്രക്കും കാണാതായിട്ടുണ്ടോ?ഭയപ്പെടേണ്ട, അത് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുബ്രി പോലീസുമായി ദയവ് ചെയ്ത് ബന്ധപ്പെടു, അവര്‍ക്ക് നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ കഴിയും' എന്നാണ് ട്വീറ്റ്.

<strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!</strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!

ട്വീറ്റ് താഴെ ഒരു സ്മൈലിയും ഗ്രേറ്റ് ജോബ് ടീം ദുബ്രി എന്നും എഴുതിയിട്ടുണ്ട്. കഞ്ചാവ് പിടിച്ചെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുന്‍പ് പറഞ്ഞിരുന്ന പോലീസ് വേറിട്ട രീതിയില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സോഷ്യല്‍ ലോകത്തിന് സംഭവം സുഖിച്ചു. നിരവധി പേരാണ് ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്. എജ്ജാതി ട്രോള്‍ എന്നായിരുന്നു ചിലര്‍ കുറിച്ചത്. പോലീസ് പ്വൊളിച്ചെന്നും ചിലര്‍ കമന്‍റ് ചെയ്യാന്‍ മറന്നിട്ടില്ല.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ ട്രെക്കും കഞ്ചാവ് കെട്ടുകളും പോലീസ് കണ്ടെത്തിയത്. ഗുവാഹട്ടി കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം തകൃതിയാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.

English summary
Assam police's tweet After cating Ganja, internet loves it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X