ആസാമില്‍ ബിജെപിക്ക് വമ്പന്‍ ജയമെന്ന് എക്‌സിറ്റ് പോളുകള്‍!
ഗുവാഹത്തി: ആസാമില്‍ തരുണ്‍ ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസിനെ വലിയ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി ബി ജെ പി ഭരണത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍. ഇന്ത്യ ടു ഡേ - ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത് 79 മുതല്‍ 93 സീറ്റുകളോടെ ബി ജെ പി അധികാരത്തില്‍ വരുമെന്നാണ്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 26 നും 33 നും ഇടയില്‍ ഒതുങ്ങും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 6 മുതല്‍ 10 വരെ സീറ്റുകള്‍ നേടും. 1 മുതല്‍ 4 വരെ സീറ്റുകളാണ് മറ്റുള്ളവര്‍ക്ക് പ്രവചിക്കപ്പെടുന്നത്.
എ ബി പി - ആനന്ദ് എക്‌സിറ്റ് പോളുകള്‍ 81 സീറ്റുകള്‍ ബി ജെ പിക്കും 33 സീറ്റുകള്‍ കോണ്‍ഗ്രസിനും 10 സീറ്റുകള്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനും 2 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. കനത്ത പോളിങ് നടന്ന ആസാമില്‍ ഇത്തവണ ബി ജെ പി അധികാരത്തില്‍ എത്തിയേക്കുമെന്ന് അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചിരുന്നു. അഭിപ്രായ സര്‍വ്വേകള്‍ പ്രകാരം കോക്രദാര്‍ - ബോഡോ മേഖലകളില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ബി ജെ പി മുന്നേറ്റമുണ്ടാക്കിയത്.

സീ വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത് പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് 57 സീറ്റുകളാണ് കിട്ടാന്‍ പോകുന്നത്. കോണ്‍ഗ്രസ് 41 സീറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 18ഉം മറ്റുള്ളവര്‍ 10 സീറ്റുകളും നേടും. ആര്‍ക്കും 126 അംഗ അസംബ്ലിയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ല എന്നാണ് സീ വോട്ടര്‍ പ്രവചനം.












Click it and Unblock the Notifications