കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേഗദതി ബില്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്, അസമില്‍ റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി

Google Oneindia Malayalam News

Recommended Video

cmsvideo
11-hour northeast bandh begins to protest against Citizenship (Amendment) Bill | Oneindia Malayalam

ഗുവാഹട്ടി: പൗരത്വ നിയമ ഭേഗദതി ബില്ലിനെതിരെ അസം ഉള്‍പ്പടേയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനയായ NESO ആണ് ചൊവ്വാഴ്ച രാവിലെ 5 മണി മുതല്‍ 4 മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

'ലഹരിയുള്ള ലോകത്താണ് മലയാള സിനിമയും, അല്ലാതെ വേറെ പ്ലാനറ്റില്‍ അല്ലാലോ;എന്തുവന്നാലും ഷെയിന് പിന്തുണ''ലഹരിയുള്ള ലോകത്താണ് മലയാള സിനിമയും, അല്ലാതെ വേറെ പ്ലാനറ്റില്‍ അല്ലാലോ;എന്തുവന്നാലും ഷെയിന് പിന്തുണ'

കോണ്‍ഗ്രസ്, എയുഡിഎഫ്, നാഗാ സ്റ്റുഡന്‍റ് തുടങ്ങിയ ഏഴിലേറെ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്. അസമില്‍ ഇടതു പക്ഷ സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബില്ലിനെതിരായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വ്യാപക അക്രമ സംഭവങ്ങളും അസമിലുടനീളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

asam

പൗരത്വ നിയമ ഭേദഗതി ബില്‍ ഇന്നനെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ മുതലാണ് അസമില്‍ അക്രമങ്ങള്‍ വ്യാപകമയാത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, അസം ഗണപരിഷത്ത് നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്നത്. വിവിധ ക്യാമ്പസുകളില്‍ പ്രധാനമന്ത്രിയുള്‍പ്പടേയുള്ളവരുടെ കോലം കത്തിച്ചു.

സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?

അസമിന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റയില്‍ ഗതാഗതവും തടസ്സപ്പെടുത്തി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ ഒഴികേയുള്ള ആറ് മത വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

ബില്‍ നിയമമായി മാറുന്നതോടെ അഭയാര്‍ത്ഥികളുടെ വരവ് തങ്ങളുടെ ജീവിത രീതിയെ ബാധിക്കുമെന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക. അതേസമയം അതേ സമയം അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ബില്‍ നിലവില്‍ ബാധകമാവില്ല.

English summary
assam protest against citizenship bill 2019 begins with 11 hour bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X