പ്രളയ ദുരിതത്തിൽ വലഞ്ഞ് അസ്സം, മരണപ്പെട്ടവരുടെ എണ്ണം 66 ആയി
ഗുവാഹട്ടി: അസ്സമില്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്തെ 6 ജില്ലകളിലായി 6.55 ലക്ഷത്തോളം പേരാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നത്. ശനിയാഴ്ച നാല് പേരാണ് മരണപ്പെട്ടത്. അസ്സം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 3 പേര്‍ ശിവസാഗറിലും ഒരാള്‍ ഷരൈഡിയോയിലുമാണ് മരണപ്പെട്ടത്.
ഷരൈഡിയോ, ശിവസാഗര്‍, ദിബ്രുഗട്ട്, ഗോലാഘട്ട്, ജോര്‍ഘട്ട്, നാഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ശിവസാഗറില്‍ മാത്രം 2.9 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഷരൈഡിയോയില്‍ 1.9 ലക്ഷം പേരും ജോര്‍ഹട്ടില്‍ 1.3 ലക്ഷത്തോളം പേരുമാണ് ബാധിക്കപ്പെട്ടത്.

274 റിലീഫ് ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളുമാണ് 6 ജില്ലകളിലായി പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ വ്യക്തമാക്കുന്നു. 18,902 ആളുകളെയാണ് 6 ജില്ലകളിലെ വിവിധ പുനരധിവാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. 810 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി. 34970.8 ഹെക്ടറോളം കൃഷിയിടങ്ങളും അസ്സമിലുടനീളം നശിപ്പിക്കപ്പെട്ടു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും അടക്കമുളള നാശനഷ്ടങ്ങള്‍ വേറെയും. ശിവസാഗര്‍, നുമാലിഘട്ട് എന്നീ ജില്ലകളില്‍ ദിഘോ, ധന്‍സിരി എന്നീ നദികള്‍ അപകടകരമായ അളവില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
അസ്സമിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ ദിവസം സോനോവാള്‍ സന്ദര്‍ശനം നടത്തി. അസ്സം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഉറപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


Click it and Unblock the Notifications