കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം റൈഫിള്‍സ് മേജര്‍ ജനറലിനെ പുറത്താക്കി, പെന്‍ഷനും റദ്ദാക്കി, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: സര്‍വീസിലിരിക്കെ അസം റൈഫിള്‍സ് മേജര്‍ ജനറലിനെ പുറത്താക്കി. ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് മേജറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇയാളുടെ പെന്‍ഷന്‍ റദ്ദാക്കാനും തീരുമാനമുണ്ട്. രണ്ട് വര്‍ഷം പഴക്കമുള്ള ആരോപണത്തിലാണ് ജനറലിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. മേജര്‍ ജനറലിനെതിരെ തെളിവുണ്ടെന്ന് സൈനിക കോടതി വ്യക്തമാക്കി.

1

ഡിസംബര്‍ 23ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആര്‍മി ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ ഉത്തരവിട്ടിരുന്നു. തുര്‍ന്ന് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുമതിയോടെയാണ് ഇയാളെ പുറത്താക്കിയത്. ക്യാപ്റ്റന്‍ റാങ്കിലുള്ള വനിതാ ഓഫീസറെ പീഡിപ്പിച്ചെന്നാണ് മേജര്‍ ജനറലിനെതിരെയുള്ള കേസ്. 2016ല്‍ സൈന്യത്തിന്റെ പശ്ചിമ കമാന്‍ഡിന്റെ ഭാഗമായിരുന്നപ്പോഴാണ് സംഭവം നടന്നത്.

അതേസമയം ആര്‍മി ചീഫ് നടപടി ശരിവെച്ചത് നിയമവിരുദ്ധമാണെന്ന് മേജര്‍ ജനറലിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോര്‍ട്ട് മാര്‍ഷല്‍ നടപടികളുടെ വിവരങ്ങള്‍ മേജര്‍ ജനറലിന് കൈമാറിയിരുന്നില്ല. അതുകൊണ്ട് എന്താണ് കാര്യങ്ങളെന്ന് അദ്ദേഹം അറിഞ്ഞില്ല. എന്നാല്‍ തനിക്ക് ഈ സംഭവം എന്താണെന്ന് അറിയില്ലെന്നും, നിരപരാധിയാണെന്നുമാണ് മേജര്‍ ജനറല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

കോര്‍ട്ട് മാര്‍ഷല്‍ നടപടിക്കെതിരെ മേജര്‍ ജനറല്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ പറയുന്നു. മേജര്‍ ജനറലിനെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയ ആര്‍മി ചീഫിനും ഇക്കാര്യം അറിയാം. ഇക്കാര്യത്തില്‍ ലീഗ് നോട്ടീസും അദ്ദേഹം അയച്ചിരുന്നു. ഇത് അറിഞ്ഞുകൊണ്ട് ആര്‍മി ചീഫ് കോര്‍ട്ട് മാര്‍ഷലിന് അംഗീകാരം നല്‍കിയത് നിയമവിരുദ്ധമാണ്. ഇതിനെതിരെ ഹര്‍ജി നല്‍കുമെന്നും മേജര്‍ ജനറലിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

English summary
assam rifles major general dismissed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X