കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ രണ്ടുദിവസമായി നദി കത്തുന്നു; വീഡിയോ

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ ദിബ്രുഗഡ് ജില്ലയില്‍ നദിയില്‍ രണ്ടുദിവസമായി തീപ്പിടിത്തം. പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനമാണ് തീപ്പിടിക്കാന്‍ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബുര്‍ഹി ദിഹിങ് നദിയിലാണ് തീപിടിച്ചത്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

A

വെള്ളത്തിനടിയിലൂടെ സ്ഥാപിച്ച എണ്ണ പൈപ്പ് ലൈനില്‍ ചോര്‍ച്ച വന്നതാണ് പ്രശ്‌നമായതെന്ന് ചിലര്‍ പറയുന്നു. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ദുലിയജാന്‍ പ്ലാന്റില്‍ നിന്നുള്ള പൈപ്പ് ലൈനില്‍ ആണ് ചോര്‍ച്ചയുണ്ടായതത്രെ. തീ അണയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

അതേസമയം, ജില്ലാ ഭരണകൂടത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തുവന്നു. വിവരം അറിയിച്ചിട്ടും വേഗത്തില്‍ ഇടപെടലുണ്ടായില്ലെന്നാണ് അവര്‍ പറയുന്നത്. ചോര്‍ച്ചയെ തുടര്‍ന്ന് നദിയില്‍ എണ്ണ കലരുകയും ഇതിന് ആരെങ്കിലും തീവച്ചതാകാമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, എത്രത്തോളം എണ്ണ നദിയില്‍ കലര്‍ന്നിട്ടുണ്ട്, ഇതിന്റെ പരിസ്ഥിതി ആഘാതം എന്നിവ പഠിക്കാന്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട് അസം സര്‍ക്കാര്‍.

English summary
Assam river on fire after alleged oil pipeline explosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X