അസം ബൈഭവ് ബഹുമതി രത്തന്‍ ടാറ്റക്ക്; കൊവിഡ് കാരണം നേരിട്ട് എത്തില്ല
അസം ബൈഭവ് ബഹുമതി രത്തന്‍ ടാറ്റക്ക്; കൊവിഡ് കാരണം നേരിട്ട് എത്തില്ല
ഡൽഹി: അസമിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' രത്തൻ ടാറ്റയ്ക്ക്. വ്യവസായിയും മനുഷ്യ സ്‌നേഹിയും ആയ രത്തൻ ടാറ്റയ്ക്ക് അസം സർക്കാർ ബഹുമതി സമ്മാനിക്കും. അസമീസ് ജനങ്ങള്‍ക്കായി രത്തന്‍ ടാറ്റ ചെയുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതി.
മുഖ്യമന്ത്രി ഹെമന്ത ബിശ്വയാണ് ഇക്കാര്യം അറിയിച്ചത്. ഗുവാഹത്തിയില്‍ വെച്ചാണ് ബഹുമതി നൽകുന്നത്. എന്നാൽ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹം നേരിട്ട് ചടങ്ങിൽ പങ്കെടുക്കില്ല. എന്നാൽ, അദ്ദേഹത്തിന്റെ പ്രതിനിധി അവാർഡ് സ്വീകരിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് അയച്ച കത്തിൽ രത്തൻ ടാറ്റ എഴുതിഴയത് ഇങ്ങനെ, "2021 ലെ അസം ബൈഭവ് അവാർഡ് എനിക്ക് നൽകാനുള്ള അസം സർക്കാരിന്റെ തീരുമാനത്തെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. ഈ തീരുമാനം എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുകയും ചെയ്യുന്നു.

ആസാം ജനതയുടെ ക്ഷേമത്തിനായുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രവർത്തനങ്ങളുടെ ആരാധകനാണ് ഞാൻ. അതിനാൽ, നിങ്ങളിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കുന്നത് നല്ലൊരു ബഹുമതി ആണ്. എന്നാൽ, ചടങ്ങിൽ അവാർഡ് നേരിട്ട് വാങ്ങാൻ കഴിയില്ല. എന്റെ ആരോഗ്യ സ്ഥിതിമനസ്സിലാക്കിയതിന് നന്ദി." - രത്തൻ ടാറ്റ എഴുതി.

അതേസമയം, അസം ബൈഭവ്, അസം സൗരവ്, അസം ഗൗരവ് അവാർഡുകൾ 2021 നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഞായറാഴ്ച പ്രഖ്യാപിച്ചു. അവാർഡ് ദാന ചടങ്ങ് ജനുവരി 24 ന് ഗുവാഹത്തിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിയാണ് ബഹുമതി സമ്മാനിക്കുന്നത്.
Recommended Video

ആരോഗ്യം പ്രശ്നങ്ങളുടെ കാരണത്താൽ രത്തൻ ടാറ്റയ്ക്ക് നേരിട്ട് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ അദ്ദേഹം ഒരു കത്ത് അയച്ചുകൊണ്ട് അസമിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. അസം സൗരവ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ദീപക് ജെയിൻ, ഇപ്പോൾ വിദേശത്താണ്. അദ്ദേഹം അവിടെയില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ ഞായറാഴ്ച പറഞ്ഞു.പ്രൊഫസർ കമലേന്ദു ദേബ് ക്രോറി, ഡോ.ലക്ഷ്മണൻ എസ്, പ്രൊഫസർ ദീപക് ചന്ദ് ജെയിൻ, ലോവ്‌ലിന ബോർഗോഹൈൻ, നീൽ പവൻ ബറുവ എന്നിവർക്കാണ് അസം സൗരവ് പുരസ്‌കാരം നൽകുക.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications