അനുയായികളുടെ തന്നെ വെടിയേറ്റു; അസമിലെ 'വീരപ്പൻ' കൊല്ലപ്പെട്ടു
മരം കൊള്ളക്കാരനായതിനാലാണ് മൻഗിനെ അസം വീരപ്പനെന്ന് വിശേഷിപ്പിക്കുന്നത്
'അസമിലെ വീരപ്പൻ' എന്നറിയപ്പെടുന്ന മൻഗിൻ ഖൽഹൗ കൊല്ലപ്പെട്ടു. യുണൈറ്റഡ് പീപ്പിൾസ് റെവലൂഷനറി ഫ്രണ്ടിന്റെ (യുപിആർഎഫ്) സ്വയം പ്രഖ്യാപിത തലവനായിരുന്നു ഇദ്ദേഹം. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അനുയായികളുടെ തന്നെ വെടിയേറ്റാണ് മൻഗിൻ ഖൽഹൗ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അസമിലെ കർബി അങ്‌ലോങ് ജില്ലകളിലുള്ള തെക്കൻ കുന്നുകളിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
മരം കൊള്ളക്കാരനായതിനാലാണ് മൻഗിനെ അസം വീരപ്പനെന്ന് വിശേഷിപ്പിക്കുന്നത്. യുപിആർഎഫിലെ സജീവമായ മുതിർന്ന അംഗങ്ങളിൽ ഒരാളായിരുന്നു മൻഗിൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഏറ്റുമുട്ടലിൽ മറ്റു മുതിർന്നവർ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഘടനയിൽ അംഗങ്ങളായിരുന്ന നിരവധി പേർ കീഴടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാൻ മൻഗിൻ സ്വയം സംഘടനയുടെ തലവനായി പ്രഖ്യാപിച്ചത്.
കർബി അങ്‌ലോങ് ജില്ലയുടെ തലസ്ഥാനമായ ദിഫുവിൽനിന്ന് 56 കിലോമീറ്റർ അകലെയുള്ള ബൊകാജൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഖെങ്പിബുങ് കുന്നിൻമുകളിൽ നിന്നാണ് മൻഗിന്റെ മൃതദേഹം കണ്ടെടുത്തത്. അനുയായികൾക്കിടയിൽ നടന്ന ആഭ്യന്തര കലഹം പരിഹരിക്കാനാണ് മൻഗിൻ ഇവിടെ എത്തിയതെന്നാണ് വിവരം. ഇയാളുടെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്‍റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications