റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ ഏഴിടത്ത് സ്‌ഫോടനം, പിന്നില്‍ ഉള്‍ഫ
റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ ഏഴിടത്ത് സ്‌ഫോടനം. മൂന്നു ജില്ലകളിലാണ് തുടര്‍ച്ചയായ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
ഗുവാഹട്ടി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ ഏഴിടത്ത് സ്‌ഫോടനം. മൂന്നു ജില്ലകളിലാണ് തുടര്‍ച്ചയായ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിനു പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് സൂചന.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
ചരൈദൗ, സിബ്സാഗര്‍, ദിബ്രുഗര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒരേ സമയത്താണ് സ്ഫോടനം ഉണ്ടായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്.

ദിബ്രുഗറില്‍ റിപ്പബ്ലിക് പരേഡ് നടക്കുന്നതിന് 500 മീറ്റര്‍ അകലെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ചരൈദൗവില്‍ പെട്രോള്‍ പമ്പിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഉള്‍ഫ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications