കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കാബൂളിൽ നിന്നോ കാണ്ഡഹാറിൽ നിന്നോ അല്ല', അസമിലേത് ബിജെപിയുടെ ന്യൂനപക്ഷ വേട്ടയെന്ന് ആരിഫ്

Google Oneindia Malayalam News

തിരുവനന്തപുരം: അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പോലീസ് നടത്തിയ നരനായാട്ടിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. അനധികൃത കയ്യേറ്റം ആരോപിച്ച് നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ എത്തിയ പോലീസ് പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സദ്ദാം ഹുസൈന്‍, 12 വയസ്സുള്ള ഷെയ്ഖ് ഫരീദ് എന്നിവരാണ് പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

കോടിയേരിയുടെ മകൻ നാർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന് പിസി ജോർജ്, 'ബിനീഷ് മര്യാദക്കാരനായ ചെറുക്കൻ'കോടിയേരിയുടെ മകൻ നാർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന് പിസി ജോർജ്, 'ബിനീഷ് മര്യാദക്കാരനായ ചെറുക്കൻ'

പോലീസ് ഫോട്ടോഗ്രാഫറായ ബിജയ് ശങ്കര്‍ എന്നയാള്‍ വെടിയേറ്റ് മരിച്ച് കിടന്ന ആളുടെ നെഞ്ചില്‍ കയറി ചവിട്ടുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് പുറത്ത് വന്നിരുന്നു. വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം വെടിവെപ്പില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയാണ് സിപാജറില്‍ നടന്നത് എന്ന് സിപിഎം എംപി എഎം ആരിഫ് ആരോപിച്ചു.

1

എഎം ആരിഫിന്റെ പ്രതികരണം: ' ചിത്രം കാബൂളിൽ നിന്നോ കാണ്ഡഹാറിൽ നിന്നോ അല്ല. ഇൻഡ്യയിലെ അസമിൽ നിന്നാണ്. വെടിയേറ്റ് പിടഞ്ഞു വീണ ഒരു മനുഷ്യന്റെ നെഞ്ചിൽ ആഹ്ലാദത്തോടെ ചാടിത്തിമർക്കുന്നത് കണ്ടില്ലേ... കാണുന്നവരുടെ കൂടെ നെഞ്ച് തകർന്നു പോകും... കടുത്ത സംഘ പരിവാറുകാരൻ ആണ് ഈ ഫോട്ടോഗ്രാഫർ... കുടിയൊഴിപ്പിക്കലിന്റെ പേരിൽ അസമിലെ ദളിതർക്കും മുസ്ലിംകൾക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ട്. വെടിവെപ്പിൽ പിടഞ്ഞു വീണത് അനേകം ജീവനുകൾ.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

2

കുടിയൊഴിപ്പിക്കലിനെതിരെയുള്ള ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണിൽ ചോരയില്ലാത്ത ഈ അതിക്രമങ്ങൾ... ഹൃദയത്തിൽ ഒരിറ്റു മനുഷ്യത്വമില്ലാത്തവർ. വികസനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും മറവിൽ നടക്കുന്ന വംശഹത്യകൾ... ഇവിടുത്തെ പാവപ്പെട്ടവനും ദളിതനും ഈ മണ്ണിൽ അവകാശങ്ങളില്ല. കൂടുതലൊന്നും പറയാനില്ല. ജീവൻ പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിൻ കൂടിൽ ഉയർന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫർ വർത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണ്... അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷ വേട്ടയാണ്.

3

ദരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും നല്‍കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം''.

4

കെടി കുഞ്ഞിക്കണ്ണന്റെ കുറിപ്പ്: '' നിരായുധരും നിസ്സഹയാരുമായ പാവം മനുഷ്യരെ വെടിവെച്ചിട്ടാണ് ആസാമിലെ സംഘപരിവാർ സർക്കാർനീതി നടപ്പാക്കുന്നത് ...? ഭൂമി കയ്യേറ്റം ആരോപിച്ചാണ് ദരങ്ങ് ജില്ലയിലെ ധോൽപൂരിൽ കുടിൽ കെട്ടി താമസിക്കുന്ന പാവങ്ങളെ അടിച്ചോടിച്ചത്. ചെറുത്ത് നിന്നവരെ യന്ത്ര തോക്കുകൾ കൊണ്ട് വെടിവെച്ചിടുകയായിരുന്നു. ധോൽപൂരിൽ എത്രയോ വർഷങ്ങളായി താമസിച്ചു വരുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെയാണ് സംഘപരിവാർ ഭരണകൂടം വെടിയുണ്ടകളുതിർത്ത് കുടിയൊഴിപ്പിച്ചത്...

5

മുസ്ലിങ്ങളെ പൗരന്മാരായും പാവങ്ങളെ മനുഷ്യരായും കാണാൻ കഴിയാത്ത ഹിന്ദുത്വ ഭീകരതയാണ് ധോൽപൂരിൽ അഴിഞ്ഞാടിയത്... പോലീസ് വെടിവെച്ചിട്ട മൃതദേഹത്തിൽ ചവിട്ടി അർമാദിക്കുന്ന സംഘിയായ പോലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യം ഇന്ത്യ എത്തപ്പെട്ട ഫാസിസ്റ്റ് ക്രൂരതയുടെ നേർസാക്ഷ്യമാണ്... ഫാസിസ്റ്റുകൾ എത്രത്തോളം രക്തദാഹികളും മൃഗീയവാസനയാൽ മനുഷ്യത്വത്തെ ചവിട്ടി മെതിക്കുന്നവരുമാണെന്നാണ് ധോൽപൂർ നമുക്ക് കാണിച്ചുതരുന്നത് ...''

Recommended Video

cmsvideo
Yes, I am Jarvo , I am proud to be the first white person to play for India! viral tweet

English summary
Assam shooting is part of BJP government's minority hunt, Says CPM MP AM Ariff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X